Genesis 27:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഇത്രവേഗം നിനക്ക് എങ്ങനെ വേട്ടയിറച്ചി കിട്ടി?” എന്നു പിതാവ് അന്വേഷിച്ചു. “അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ സഹായിച്ചു” എന്നു യാക്കോബു മറുപടി പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്ഹാക്ക് തന്റെ മകനോടു: മകനേ, നിനക്കു ഇത്ര വേഗത്തിൽ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു എന്നു അവൻ പറഞ്ഞു.
Malayalam 1992 MBSI
യിസ്ഹാക്‍ തന്റെ മകനോടുമകനേ, നിനക്കു ഇത്ര വേഗത്തില്‍ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേര്‍ക്കും വരുത്തിത്തന്നു എന്നു അവന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്ഹാക്ക് തന്റെ മകനോട്: “മകനേ, നിനക്ക് ഇത്ര വേഗത്തിൽ കിട്ടിയത് എങ്ങനെ” എന്ന് ചോദിച്ചതിന് “അങ്ങയുടെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു” എന്ന് അവൻ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്ഹാക് തന്‍റെ മകനോട്: മകനേ, നിനക്ക് ഇത്രവേഗത്തിൽ കിട്ടിയത് എങ്ങനെ എന്ന് ചോദിച്ചതിന് നിന്‍റെ ദൈവമായ യഹോവ എന്‍റെ നേര്‍ക്കു വരുത്തിത്തന്നു എന്ന് അവന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
എന്നാല്‍ ഇസഹാക്ക്‌ ചോദിച്ചു: എന്‍െറ മകനേ, നിനക്ക്‌ ഇത്‌ ഇത്രവേഗം എങ്ങനെ കിട്ടി? യാക്കോബു പറഞ്ഞു: അങ്ങയുടെ ദൈവമായ കര്‍ത്താവ്‌ ഇതിനെ എന്‍െറ മുന്‍പില്‍ കൊണ്ടുവന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യിസ്ഹാക്ക് തന്റെ മകനോട്, “മോനേ, നിനക്ക് ഇത്ര വേഗത്തിൽ ഇതു കിട്ടിയതെങ്ങനെ?” എന്നു ചോദിച്ചു. “അങ്ങയുടെ ദൈവമായ യഹോവ അതിനെ എന്റെമുമ്പിൽ എത്തിച്ചു,” എന്ന് അവൻ മറുപടി പറഞ്ഞു.