Genesis 27:30 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്ഹാക്കിന്‍റെ അനുഗ്രഹം വാങ്ങി യാക്കോബ് പുറത്തുകടന്നപ്പോള്‍ ഏശാവു വേട്ട കഴിഞ്ഞു മടങ്ങിയെത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു.
Malayalam 1992 MBSI
യിസ്ഹാക്‍ യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോള്‍ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പില്‍നിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരന്‍ ഏശാവ് വേട്ടകഴിഞ്ഞു മടങ്ങിവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്ഹാക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോള്‍ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരന്‍ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു.
Malayalam Bible POC-ML 2013
ഇസഹാക്ക് യാക്കോബിനെ അനുഗ്ര ഹിക്കുകയും യാക്കോബ് അവന്‍െറ മുന്‍ പില്‍നിന്നു പുറത്തുകടക്കുകയും ചെയ്‌തപ്പോള്‍ നായാട്ടുകഴിഞ്ഞ് ഏസാവു തിരിച്ചെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോൾ അവൻ തന്റെ പിതാവിന്റെ മുമ്പിൽനിന്ന് കഷ്ടിച്ച് പുറത്തുപോയി. ഉടൻതന്നെ അവന്റെ സഹോദരനായ ഏശാവ് വേട്ടകഴിഞ്ഞ് മടങ്ങിയെത്തി.