Genesis 29:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിക്കഴിയുമ്പോള്‍ ഇടയന്മാര്‍ ആ കല്ല് ഉരുട്ടിമാറ്റും. ആടുകള്‍ക്കു കുടിക്കാന്‍ വേണ്ട വെള്ളം കോരിക്കഴിഞ്ഞാല്‍ കല്ലുകൊണ്ട് കിണറിന്‍റെ വായ് വീണ്ടും മൂടുക പതിവായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ സ്ഥലത്തു കൂട്ടങ്ങൾ ഒക്കെ കൂടുകയും അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി ആടുകൾക്കു വെള്ളം കൊടുക്കയും കല്ലു കിണറ്റിന്റെ വായ്ക്കൽ അതിന്റെ സ്ഥലത്തു തന്നേ തിരികെ വെക്കയും ചെയ്യും.
Malayalam 1992 MBSI
ആ സ്ഥലത്തു കൂട്ടങ്ങള്‍ ഒക്കെ കൂടുകയും അവര്‍ കിണറ്റിന്റെ വായ്ക്കല്‍നിന്നു കല്ലു ഉരുട്ടി ആടുകള്‍ക്കു വെള്ളം കൊടുക്കയും കല്ലു കിണറ്റിന്റെ വായക്ക്ല്‍ അതിന്റെ സ്ഥലത്തു തന്നേ തിരികെ വെക്കയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആട്ടിൻ കൂട്ടങ്ങൾ വരുമ്പോഴെല്ലാം ഇടയന്മാർ കിണറിന്റെ തലക്കൽ നിന്നു കല്ലുരുട്ടി ആടുകൾക്കു വെള്ളം കൊടുക്കുകയും കല്ല് തലക്കൽ അതിന്റെ സ്ഥലത്തുതന്നെ തിരികെ വയ്ക്കുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ സ്ഥലത്തു കൂട്ടങ്ങളൊക്കെ കൂടുകയും അവര്‍ കിണറ്റിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടി ആടുകള്‍ക്കു വെള്ളം കൊടുക്കയും കല്ല് കിണറ്റിന്‍റെ വായ്ക്കൽ അതിന്‍റെ സ്ഥലത്തുതന്നെ തിരികെ വയ്ക്കയും ചെയ്യും.
Malayalam Bible POC-ML 2013
ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിച്ചേരുമ്പോള്‍ അവര്‍ കിണറ്റുവക്കത്തുനിന്നു കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കും. അതുകഴിഞ്ഞ്, കല്ല് ഉരുട്ടിവച്ചു കിണറടയ്‌ക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആട്ടിൻപറ്റങ്ങൾ വന്നുകൂടുമ്പോൾ ഇടയന്മാർ കിണറ്റിന്റെ വായ്ക്കൽനിന്ന് കല്ല് ഉരുട്ടി നീക്കുകയും ആടുകൾക്ക് വെള്ളം കൊടുക്കുകയും ചെയ്യും. പിന്നെ കല്ല് കിണറിന്റെ വായ്ക്കൽ അതിന്റെ സ്ഥാനത്തു വെക്കും.