Genesis 29:34 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവള്‍ പിന്നെയും ഒരു മകനെ പ്രസവിച്ചു. “ഞാന്‍ മൂന്നാമതൊരു പുത്രനെക്കൂടി പ്രസവിച്ചതുകൊണ്ട് എന്‍റെ ഭര്‍ത്താവ് എന്നോടു കൂടുതല്‍ ചേര്‍ന്നിരിക്കും” എന്നു പറഞ്ഞ് അവനു ‘ലേവി’ എന്നു പേരിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഇപ്പോൾ ഈ സമയം എന്റെ ഭർത്താവു എന്നോടു പറ്റിച്ചേരും; ഞാൻ അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു ലേവി എന്നു പേരിട്ടു.
Malayalam 1992 MBSI
അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുഇപ്പോള്‍ ഈ സമയം എന്റെ ഭര്‍ത്താവു എന്നോടു പറ്റിച്ചേരും; ഞാന്‍ അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ടു അവള്‍ അവന്നു ലേവി എന്നു പേരിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു: “ഇപ്പോൾ ഈ സമയം എന്റെ ഭർത്താവ് എന്നോടു പറ്റിച്ചേരും; ഞാൻ അവന് മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു; അതുകൊണ്ട് അവന് ലേവി എന്നു പേരിട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു: ഇപ്പോള്‍ ഈ സമയം എന്‍റെ ഭര്‍ത്താവ് എന്നോടു പറ്റിച്ചേരും; ഞാന്‍ അവനു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ട് അവള്‍ അവനു ലേവി എന്നു പേരിട്ടു.
Malayalam Bible POC-ML 2013
അവള്‍ പിന്നെയും ഗര്‍ഭിണിയായി, ഒരു മകനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: ഇനിയെന്‍െറ ഭര്‍ത്താവ്‌ എന്നോട്‌ കൂടുതല്‍ അടുക്കും. കാരണം, ഞാന വനു മൂന്നു പുത്രന്‍മാരെ നല്‍കിയിരിക്കുന്നു. അതുകൊണ്ട്‌ അവള്‍ അവനെ ലേവി എന്നു വിളിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ പിന്നെയും ഗർഭംധരിച്ചു, ഒരു മകനെ പ്രസവിച്ചു. “എന്റെ ഭർത്താവിനു ഞാൻ മൂന്നു പുത്രന്മാരെ പ്രസവിച്ചിരിക്കുകയാൽ അദ്ദേഹം എന്നോടു പറ്റിച്ചേരും” എന്ന് അവൾ പറഞ്ഞു. അവൾ അവന് ലേവി എന്നു പേരിട്ടു.