Genesis 29:35 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവള്‍ വീണ്ടും ഒരു മകനെക്കൂടി പ്രസവിച്ചു. “ഇപ്പോള്‍ ഞാന്‍ സര്‍വേശ്വരനെ സ്തുതിക്കും” എന്നു പറഞ്ഞുകൊണ്ട് അവനെ ‘യെഹൂദാ’ എന്നു പേരിട്ടു. പിന്നീട് കുറെക്കാലത്തേക്ക് അവള്‍ പ്രസവിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും എന്നു അവൾ പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.
Malayalam 1992 MBSI
അവള്‍ പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോള്‍ ഞാന്‍ യഹോവയെ സ്തുതിക്കും എന്നു അവള്‍ പറഞ്ഞു; അതുകൊണ്ടു അവള്‍ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവള്‍ക്കു പ്രസവം നിന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; “ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും” എന്ന് അവൾ പറഞ്ഞു; അതുകൊണ്ട് അവൾ അവന് യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ഇപ്പോള്‍ ഞാന്‍ യഹോവയെ സ്തുതിക്കും എന്ന് അവള്‍ പറഞ്ഞു; അതുകൊണ്ട് അവള്‍ അവനു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവള്‍ക്കു പ്രസവം നിന്നു.
Malayalam Bible POC-ML 2013
അവള്‍ വീണ്ടും ഗര്‍ഭംധരിക്കുകയും ഒരു പുത്രനെ പ്രസവിക്കുകയും ചെയ്‌തു. അവള്‍ പറഞ്ഞു: ഞാന്‍ കര്‍ത്താവിനെ സ്‌തുതിക്കും; അതുകൊണ്ട്‌, അവള്‍ അവനു യൂദാ എന്നു പേരിട്ടു. പിന്നീട്‌ കുറേകാലത്തേക്ക്‌ അവള്‍ പ്രസവിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ വീണ്ടും ഗർഭിണിയായി, ഒരു മകനെ പ്രസവിച്ചു. “ഇപ്പോൾ ഞാൻ യഹോവയെ വാഴ്ത്തുന്നു” എന്നു പറഞ്ഞ് അവൾ അവന് യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു കുട്ടികൾ ജനിച്ചില്ല.