Genesis 30:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേയാ പറഞ്ഞു: “എന്‍റെ ഭര്‍ത്താവിനെ കൈവശപ്പെടുത്തിയതു പോരേ? ഇനിയും എന്‍റെ മകന്‍റെ ദൂദായ്പഴം കൂടി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നോ?” റാഹേല്‍ പറഞ്ഞു: “നിന്‍റെ മകന്‍റെ ദൂദായ്പഴം എനിക്കു തരിക. അതിനു പകരം യാക്കോബ് ഇന്നു രാത്രി നിന്‍റെകൂടെ ശയിക്കട്ടെ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ അവളോടു: നീ എന്റെ ഭർത്താവിനെ എടുത്തതു പോരയോ? എന്റെ മകന്റെ ദൂദായിപ്പഴവും കൂടെ വേണമോ എന്നു പറഞ്ഞതിന്നു റാഹേൽ: ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിന്നു വേണ്ടി ഇന്നു രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടേ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവള്‍ അവളോടുനീ എന്റെ ഭര്‍ത്താവിനെ എടുത്തതു പോരയോ? എന്റെ മകന്റെ ദൂദായിപ്പഴവും കൂടെ വേണമോ എന്നു പറഞ്ഞതിന്നു റാഹേല്‍ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിന്നു വേണ്ടി ഇന്നു രാത്രി അവന്‍ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടേ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലേയാ അവളോട്: “നീ എന്റെ ഭർത്താവിനെ എടുത്തതു പോരായോ? എന്റെ മകന്റെ ദൂദായിപ്പഴവുംകൂടി വേണമോ” എന്നു പറഞ്ഞതിനു റാഹേൽ: “ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിനുവേണ്ടി ഇന്ന് രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ അവളോട്: നീ എന്‍റെ ഭര്‍ത്താവിനെ എടുത്തതു പോരയോ? എന്‍റെ മകന്‍റെ ദൂദായിപ്പഴവുംകൂടെ വേണമോ എന്നു പറഞ്ഞതിനു റാഹേൽ: ആകട്ടെ; നിന്‍റെ മകന്‍റെ ദൂദായിപ്പഴത്തിനുവേണ്ടി ഇന്നു രാത്രി അവന്‍ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ലെയാ കയര്‍ത്തു പറഞ്ഞു: എന്‍െറ ഭര്‍ത്താവിനെ കൈയടക്കി വച്ചിരിക്കുന്നതുപോരേ? എന്‍െറ മകന്‍െറ ദൂദായിപ്പഴവും നിനക്കുവേണോ? റാഹേല്‍ പറഞ്ഞു: നിന്‍െറ മകന്‍െറ ദൂദായിപ്പഴത്തിനു പ്രതിഫലമായി അദ്‌ദേഹം ഇന്നു രാത്രി നിന്‍െറ കൂടെ ശയിച്ചുകൊള്ളട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ലേയാ അവളോട്, “നീ എന്റെ ഭർത്താവിനെ തട്ടിയെടുത്തതു പോരയോ? ഇനി എന്റെ മകന്റെ ദൂദായിപ്പഴംകൂടി എടുക്കുമോ?” എന്നു ചോദിച്ചു. “എങ്കിൽ നിന്റെ മകന്റെ ദൂദായിപ്പഴത്തിനു പ്രതിഫലമായി അദ്ദേഹം ഈ രാത്രി നിന്നോടൊത്തു കിടക്കപങ്കിടട്ടെ,” റാഹേൽ പറഞ്ഞു.