Genesis 30:31 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഞാന്‍ നിനക്ക് എന്താണു നല്‌കേണ്ടത്?” എന്നു ലാബാന്‍ വീണ്ടും ചോദിച്ചു. യാക്കോബ് പറഞ്ഞു: “എനിക്കു പ്രതിഫലമൊന്നും വേണ്ടാ. എന്നാല്‍ ഒരു കാര്യം സമ്മതിച്ചാല്‍ ഞാന്‍ അങ്ങയുടെ ആടുകളെ തുടര്‍ന്നും സംരക്ഷിച്ചുകൊള്ളാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിനക്കു എന്തു തരേണം എന്നു അവൻ ചോദിച്ചതിന്നു യാക്കോബ് പറഞ്ഞതു: നീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാൻ നിന്റെ ആട്ടിൻ കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.
Malayalam 1992 MBSI
ഞാന്‍ നിനക്കു എന്തു തരേണം എന്നു അവന്‍ ചോദിച്ചതിന്നു യാക്കോബ് പറഞ്ഞതുനീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാല്‍ ഞാന്‍ നിന്റെ ആട്ടിന്‍ കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ നിനക്ക് എന്തു തരണം” എന്ന് ലാബാൻ ചോദിച്ചതിന് യാക്കോബ് പറഞ്ഞത്: “നീ ഒന്നും തരണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാൻ നിന്റെ ആട്ടിൻ കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിനക്ക് എന്തു തരേണം എന്ന് അവന്‍ ചോദിച്ചതിനു യാക്കോബ് പറഞ്ഞത്: നീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാന്‍ നിന്‍റെ ആട്ടിന്‍കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.
Malayalam Bible POC-ML 2013
ലാബാന്‍ ചോദിച്ചു: ഞാന്‍ നിനക്ക് എന്തു തരണം? യാക്കോബ് പറഞ്ഞു: അങ്ങ് എനിക്ക് ഒന്നും തരേണ്ടാ. ഞാന്‍ പറയുന്ന വ്യവസ്‌ഥ സ്വീകരിക്കാമെങ്കില്‍, ഇനിയും അങ്ങയുടെ ആടുകളെ ഞാന്‍ മേയിച്ചുകൊള്ളാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ നിനക്ക് എന്തു തരണം?” ലാബാൻ ചോദിച്ചു. “എനിക്ക് ഒന്നും തരേണ്ടതില്ല,” യാക്കോബ് പറഞ്ഞു. “എന്നാൽ, എനിക്കുവേണ്ടി ഒരു കാര്യം ചെയ്യുമെങ്കിൽ ഞാൻ അങ്ങയുടെ ആട്ടിൻപറ്റങ്ങളെ മേയിക്കുകയും സൂക്ഷിക്കുകയുംചെയ്യാം.