Genesis 31:43 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലാബാന്‍ യാക്കോബിനോടു പറഞ്ഞു: “ഇവര്‍ എന്‍റെ പുത്രിമാര്‍, ഈ കുട്ടികള്‍ എന്‍റെ കുട്ടികള്‍; ആട്ടിന്‍പറ്റവും എന്‍റേതാണ്. നീ ഇപ്പോള്‍ കാണുന്നതെല്ലാം എന്‍റെ വകയാണ്. എന്നാല്‍, എന്‍റെ പുത്രിമാരോടോ അവരുടെ മക്കളോടോ എനിക്ക് ഇപ്പോള്‍ എന്തു ചെയ്യാന്‍ കഴിയും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലാബാൻ യാക്കോബിനോടു: പുത്രിമാർ എന്റെ പുത്രിമാർ, മക്കൾ എന്റെ മക്കൾ, ആട്ടിൻ കൂട്ടം എന്റെ ആട്ടിൻ കൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതു തന്നേ; ഈ എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്നു എന്തു ചെയ്യും?
Malayalam 1992 MBSI
ലാബാന്‍ യാക്കോബിനോടുപുത്രിമാര്‍ എന്റെ പുത്രിമാര്‍, മക്കള്‍ എന്റെ മക്കള്‍, ആട്ടിന്‍ കൂട്ടം എന്റെ ആട്ടിന്‍ കൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതു തന്നേ; ഈ എന്റെ പുത്രിമാരോടോ അവര്‍ പ്രസവിച്ച മക്കളോടോ ഞാന്‍ ഇന്നു എന്തു ചെയ്യും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലാബാൻ യാക്കോബിനോട്: “പുത്രിമാർ എന്റെ പുത്രിമാർ, മക്കൾ എന്റെ മക്കൾ, ആട്ടിൻകൂട്ടം എന്റെ ആട്ടിൻകൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതുതന്നെ; ഈ എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്ന് എന്തു ചെയ്യും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലാബാന്‍ യാക്കോബിനോട്: പുത്രിമാര്‍ എന്‍റെ പുത്രിമാര്‍, മക്കള്‍ എന്‍റെ മക്കള്‍, ആട്ടിന്‍കൂട്ടം എന്‍റെ ആട്ടിന്‍കൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതുതന്നെ; ഈ എന്‍റെ പുത്രിമാരോടോ അവര്‍ പ്രസവിച്ച മക്കളോടോ ഞാന്‍ ഇന്ന് എന്തു ചെയ്യും?
Malayalam Bible POC-ML 2013
ലാബാന്‍ യാക്കോബിനോടു പറഞ്ഞു: ഈ പെണ്‍മക്കള്‍ എന്‍െറ പുത്രിമാരാണ്‌, ഈ കുട്ടികള്‍ എന്‍െറ കുട്ടികളും. ഈ ആ ട്ടിന്‍കൂട്ടവും എന്‍േറതുതന്നെ. ഈ കാണുന്നതൊക്കെ എന്‍േറതാണ്‌. എന്‍െറ ഈപെണ്‍മക്കള്‍ക്കും അവര്‍ക്കുണ്ടായ കുട്ടികള്‍ക്കും വേണ്ടി എന്താണ്‌ എനിക്കിന്നു ചെയ്യാന്‍ കഴിയുക?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനു ലാബാൻ യാക്കോബിനോട്: “ഈ സ്ത്രീകൾ എന്റെ പുത്രിമാർ; ഈ പുത്രന്മാർ എന്റെ പുത്രന്മാർ; ഈ ആട്ടിൻപറ്റം എന്റെ ആട്ടിൻപറ്റം. നീ കാണുന്നതെല്ലാം എന്റേത്. എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച പുത്രന്മാരോടോ ഞാൻ എന്തു ചെയ്യാനാണ്?