Genesis 32:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരെ കണ്ടപ്പോള്‍ യാക്കോബു പറഞ്ഞു: “ഇതു ദൈവത്തിന്‍റെ സേനയാകുന്നു. അദ്ദേഹം ആ സ്ഥലത്തിനു ‘ മഹനയീം’ എന്നു പേരിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു.
Malayalam 1992 MBSI
യാക്കോബ് അവരെ കണ്ടപ്പോള്‍ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേര്‍ ഇട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യാക്കോബ് അവരെ കണ്ടപ്പോൾ: “ഇതു ദൈവത്തിന്റെ സൈന്യം” എന്നു പറഞ്ഞു. ആ സ്ഥലത്തിനു അവൻ മഹനയീം എന്നു പേർ ഇട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാക്കോബ് അവരെ കണ്ടപ്പോള്‍: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിനു മഹനയീം എന്നു പേരിട്ടു.
Malayalam Bible POC-ML 2013
അവരെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: ഇതു ദൈവത്തിന്‍െറ സൈന്യമാണ്. ആ സ്‌ഥലത്തിന് അവന്‍ മഹനായിം എന്നുപേരിട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യാക്കോബ് അവരെ കണ്ടപ്പോൾ അദ്ദേഹം, “ഇതു ദൈവത്തിന്റെ സേന” എന്നു പറഞ്ഞ് ആ സ്ഥലത്തിനു മഹനയീം എന്നു പേരിട്ടു.