Genesis 32:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാക്കോബിനെ കീഴ്പെടുത്താന്‍ കഴിയുകയില്ല എന്നു മനസ്സിലായപ്പോള്‍ അദ്ദേഹം യാക്കോബിന്‍റെ അരക്കെട്ടില്‍ അടിച്ചു; വീണ്ടും മല്‍പ്പിടുത്തം നടത്തിയപ്പോള്‍ യാക്കോബിന്‍റെ തുട ഉളുക്കിപ്പോയി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “പ്രഭാതമാകുന്നു ഞാന്‍ പോകട്ടെ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി.
Malayalam 1992 MBSI
അവനെ ജയിക്കയില്ല എന്നു കണ്ടപ്പോള്‍ അവന്‍ അവന്റെ തുടയുടെ തടം തൊട്ടു; ആകയാല്‍ അവനോടു മല്ലുപിടിക്കയില്‍ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ ഇടുപ്പുസന്ധിയിൽ തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കുകയിൽ യാക്കോബിന്റെ ഇടുപ്പുസന്ധി ഉളുക്കിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനെ ജയിക്കയില്ല എന്നു കണ്ടപ്പോള്‍ അവന്‍ അവന്‍റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്‍റെ തുടയുടെ തടം ഉളുക്കിപ്പോയി.
Malayalam Bible POC-ML 2013
കീഴടക്കാന്‍ സാധ്യമല്ലെന്നു കണ്ടപ്പോള്‍ അവന്‍ യാക്കോബിന്‍െറ അരക്കെട്ടില്‍ തട്ടി. മല്‍പ്പിടിത്തത്തിനിടയില്‍ യാക്കോബിന്‍െറ തുട അരക്കെട്ടില്‍നിന്നു തെറ്റി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യാക്കോബിനെ തോൽപ്പിക്കാൻ തനിക്കു സാധിക്കുന്നില്ല എന്നു കണ്ടിട്ട് ആ പുരുഷൻ അദ്ദേഹത്തിന്റെ അരക്കെട്ടിന്റെ തട്ടം തൊട്ടു. അങ്ങനെ മൽപ്പിടിത്തത്തിനിടയിൽ യാക്കോബിന്റെ അരക്കെട്ടിന്റെ തട്ടം ഉളുക്കിപ്പോയി.