Genesis 32:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അങ്ങയുടെ ദാസനായ ഞാന്‍ ഇത്രയും കാലം ലാബാന്‍റെ വീട്ടില്‍ പാര്‍ക്കുകയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരോടു കല്പിച്ചതു എന്തെന്നാൽ: എന്റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിൻ: നിന്റെ അടിയാൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്തു ഇന്നുവരെ അവിടെ താമസിച്ചു.
Malayalam 1992 MBSI
അവരോടു കല്പിച്ചതു എന്തെന്നാല്‍എന്റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിന്‍ നിന്റെ അടിയാന്‍ യാക്കോബ് ഇപ്രകാരം പറയുന്നുഞാന്‍ ലാബാന്റെ അടുക്കല്‍ പരദേശിയായി പാര്‍ത്തു ഇന്നുവരെ അവിടെ താമസിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരോടു കല്പിച്ചത് എന്തെന്നാൽ: “എന്റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറയുക: ‘നിന്റെ ദാസൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്ത് ഇന്നുവരെ അവിടെ താമസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരോടു കല്പിച്ചത് എന്തെന്നാൽ: എന്റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറവിന്‍: നിന്റെ അടിയാന്‍ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാന്‍ ലാബാന്‍റെ അടുക്കൽ പരദേശിയായി പാര്‍ത്ത് ഇന്നുവരെ അവിടെ താമസിച്ചു.
Malayalam Bible POC-ML 2013
അവന്‍ അവരെ ചുമതലപ്പെടുത്തി: എന്‍െറ യജമാനനായ ഏസാവിനോടു നിങ്ങള്‍ ഇങ്ങനെ പറയണം, അങ്ങയുടെ ദാസനായ യാക്കോബു പറയുന്നു: ഇതുവരെ ഞാന്‍ ലാബാന്‍െറ കൂടെ പാര്‍ക്കുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം അവർക്ക് ഈ വിധം നിർദേശംനൽകി: “നിങ്ങൾ എന്റെ യജമാനനായ ഏശാവിനോട് പറയേണ്ടത് ഇതാണ്: ‘ഞാൻ ലാബാന്റെകൂടെ താമസിക്കുകയായിരുന്നു; ഈ സമയംവരെയും അവിടെ താമസിച്ചു.