Genesis 32:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാക്കോബ് ഇങ്ങനെ പ്രാര്‍ഥിച്ചു: “എന്‍റെ പിതാക്കന്മാരായ അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ദൈവമേ, നിന്‍റെ ദേശത്തേക്കും നിന്‍റെ ബന്ധുക്കളുടെ അടുക്കലേക്കും പോകുക; ഞാന്‍ നിനക്കു നന്മചെയ്യും എന്ന് അരുളിച്ചെയ്ത സര്‍വേശ്വരാ,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ യാക്കോബ് പ്രാർത്ഥിച്ചതു: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്കു നന്മ ചെയ്യുമെന്നു എന്നോടു അരുളിച്ചെയ്ത യഹോവേ,
Malayalam 1992 MBSI
പിന്നെ യാക്കോബ് പ്രാര്‍ത്ഥിച്ചതുഎന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാന്‍ നിനക്കു നന്മ ചെയ്യുമെന്നു എന്നൊടു അരുളിച്ചെയ്ത യഹോവേ,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ യാക്കോബ് പ്രാർത്ഥിച്ചത്: “എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, ‘നിന്റെ ദേശത്തേക്കും നിന്റെ കുടുംബക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോവുക; ഞാൻ നിനക്ക് നന്മ ചെയ്യും’ എന്ന് എന്നോടു അരുളിച്ചെയ്ത യഹോവേ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ യാക്കോബ് പ്രാര്‍ഥിച്ചത്: എന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവവും എന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ദൈവവുമായുള്ളോവേ, നിന്‍റെ ദേശത്തേക്കും നിന്‍റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാന്‍ നിനക്ക് നന്മ ചെയ്യുമെന്ന് എന്നോട് അരുളിച്ചെയ്ത യഹോവേ,
Malayalam Bible POC-ML 2013
അവന്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: എന്‍െറ പിതാക്കന്‍മാരായ അബ്രാഹത്തിന്‍െറയും ഇസഹാക്കിന്‍െറയും ദൈവമേ, നിന്‍െറ നാട്ടിലേക്കും നിന്‍െറ ചാര്‍ച്ചക്കാരുടെ അടുത്തേക്കും തിരിയെപ്പോകുക, ഞാന്‍ നിനക്കു നന്‍മ ചെയ്യും എന്ന്‌ അരുളിച്ചെയ്‌ത കര്‍ത്താവേ,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ യാക്കോബ് പ്രാർഥിച്ചു: “എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവമേ, എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവമേ, യഹോവേ, അവിടന്ന് എന്നോട്, ‘നിന്റെ നാട്ടിലേക്കും നിന്റെ ബന്ധുക്കളുടെ അടുത്തേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നെ വർധിപ്പിക്കും’ എന്ന് അരുളിച്ചെയ്തല്ലോ!