Genesis 33:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാക്കോബ് പദ്ദന്‍-അരാമില്‍നിന്നുള്ള മടക്കയാത്ര തുടര്‍ന്നു. കനാനിലുള്ള ശെഖേം പട്ടണത്തിനടുത്ത് അദ്ദേഹം സുരക്ഷിതനായി എത്തി; അവിടെ കൂടാരമടിച്ചു പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻദേശത്തിലെ ശേഖേംപട്ടണത്തിൽ സമാധാനത്തോടെ എത്തി പട്ടണത്തിന്നരികെ പാളയമടിച്ചു.
Malayalam 1992 MBSI
യാക്കോബ് പദ്ദന്‍ -അരാമില്‍നിന്നു വന്നശേഷം കനാന്‍ ദേശത്തിലെ ശേഖേംപട്ടണത്തില്‍ സമാധാനത്തോടെ എത്തി പട്ടണത്തിന്നരികെ പാളയമടിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻദേശത്തിലെ ശേഖേംപട്ടണത്തിൽ സുരക്ഷിതമായി എത്തി പട്ടണത്തിനരികെ കൂടാരമടിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാക്കോബ് പദ്ദന്‍-അരാമിൽനിന്നു വന്ന ശേഷം കനാന്‍ദേശത്തിലെ ശെഖേം പട്ടണത്തിൽ സമാധാനത്തോടെ എത്തി പട്ടണത്തിനരികെ പാളയമടിച്ചു.
Malayalam Bible POC-ML 2013
യാക്കോബ്‌ പാദാന്‍ആരാമില്‍നിന്നുള്ളയാത്ര തുടര്‍ന്നു. കാനാന്‍ദേശത്തുള്ള ഷെക്കെം പട്ടണത്തില്‍ സുരക്‌ഷിതനായി എത്തിച്ചേര്‍ന്നു. അവിടെ നഗരത്തിനടുത്തു കൂടാരമടിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യാക്കോബ് പദ്ദൻ-അരാമിൽനിന്ന് പോന്നതിനുശേഷം കനാനിലെ ശേഖേം പട്ടണത്തിൽ സുരക്ഷിതനായി എത്തി, പട്ടണത്തിനരികെ കൂടാരം അടിച്ചു.