Genesis 34:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ പുത്രിയായ ദീനായെ ശെഖേം അപമാനിച്ച വിവരം യാക്കോബ് അറിഞ്ഞു; എങ്കിലും പുത്രന്മാര്‍ കന്നുകാലികളെ മേയ്‍ക്കാന്‍ വയലില്‍ പോയിരുന്നതുകൊണ്ട് അവര്‍ തിരിച്ചുവരുന്നതുവരെ യാക്കോബ് മൗനം അവലംബിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്റെ മകളായ ദീനയെ അവൻ വഷളാക്കി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുവോളം യാക്കോബ് മിണ്ടാതിരുന്നു.
Malayalam 1992 MBSI
തന്റെ മകളായ ദീനയെ അവന്‍ വഷളാക്കിഎന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാര്‍ ആട്ടിന്‍ കൂട്ടത്തോടുകൂടെ വയലില്‍ ആയിരുന്നു; അവര്‍ വരുവോളം യാക്കോബ് മിണ്ടാതിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്റെ മകളായ ദീനായെ അവൻ മാനഭംഗപ്പെടുത്തി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുന്നതുവരെ യാക്കോബ് മൗനമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്‍റെ മകളായ ദീനായെ അവന്‍ വഷളാക്കി എന്നു യാക്കോബ് കേട്ടു; അവന്‍റെ പുത്രന്മാര്‍ ആട്ടിന്‍കൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവര്‍ വരുവോളം യാക്കോബ് മിണ്ടാതിരുന്നു.
Malayalam Bible POC-ML 2013
തന്‍െറ മകളായ ദീനയെ ഷെക്കെം മാനഭംഗപ്പെടുത്തിയെന്ന വിവരം യാക്കോബ്‌ അറിഞ്ഞു. പുത്രന്‍മാരെല്ലാവരും വയലില്‍ കാലികളുടെകൂടെ ആയിരുന്നതുകൊണ്ട്‌ അവര്‍ തിരിച്ചെത്തുംവരെ അവന്‍ ക്‌ഷമിച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ പുത്രിയായ ദീനായെ ശേഖേം മാനഭംഗപ്പെടുത്തി എന്നവിവരം യാക്കോബ് കേട്ടു; ആ സമയം അദ്ദേഹത്തിന്റെ പുത്രന്മാർ കന്നുകാലികളുമായി വയലിൽ ആയിരുന്നു; അവർ വീട്ടിൽ എത്തുന്നതുവരെ യാക്കോബ് മൗനംപാലിച്ചു.