Genesis 34:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിവരം അറിഞ്ഞ് യാക്കോബിന്‍റെ പുത്രന്മാരും വയലില്‍നിന്നു വന്നു; യാക്കോബിന്‍റെ പുത്രിയെ ബലാല്‍സംഗം ചെയ്ത് ഇസ്രായേലിനോട് നീചത്വം കാട്ടിയതുകൊണ്ട് അവര്‍ കോപാകുലരായിത്തീര്‍ന്നു. ഇത് അവര്‍ക്കു സഹിക്കാന്‍ കഴിഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാക്കോബിന്റെ പുത്രന്മാർ വസ്തുത കേട്ടു വയലിൽ നിന്നു വന്നു. അവൻ യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചതുകൊണ്ടു ആ പുരുഷന്മാർക്കു വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.
Malayalam 1992 MBSI
യാക്കോബിന്റെ പുത്രന്മാര്‍ വസ്തുത കേട്ടു വയലില്‍ നിന്നു വന്നു. അവന്‍ യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചതുകൊണ്ടു ആ പുരുഷന്മാര്‍ക്കും വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യാക്കോബിന്റെ പുത്രന്മാർ വിവരം അറിഞ്ഞു വയലിൽനിന്നു വന്നു. ശേഖേം യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചതുകൊണ്ട് ആ പുരുഷന്മാർക്ക് വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാക്കോബിന്‍റെ പുത്രന്മാര്‍ വസ്തുത കേട്ടു വയലിൽനിന്നു വന്നു. അവന്‍ യാക്കോബിന്‍റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്തം പ്രവര്‍ത്തിച്ചതുകൊണ്ട് ആ പുരുഷന്മാര്‍ക്ക് വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.
Malayalam Bible POC-ML 2013
വിവരമറിഞ്ഞ്‌ യാക്കോബിന്‍െറ പുത്രന്‍മാര്‍ വയലില്‍നിന്നു തിരിച്ചെത്തി. അവര്‍ക്കു രോഷവും അമര്‍ഷ വുമുണ്ടായി. കാരണം, യാക്കോബിന്‍െറ മകളെ ബലാത്‌സംഗം ചെയ്‌തതു വഴി, ഷെക്കെം ഇസ്രായേലിനു നിഷിദ്‌ധമായ മ്ലേച്ഛ തയാണു പ്രവര്‍ത്തിച്ചത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനിടയ്ക്ക് വിവരം അറിഞ്ഞയുടൻ യാക്കോബിന്റെ പുത്രന്മാർ വയലിൽനിന്ന് തിരിച്ചെത്തി. ശേഖേം യാക്കോബിന്റെ പുത്രിയോടൊപ്പം കിടക്കപങ്കിട്ട് അരുതാത്തതു ചെയ്ത്, ഇസ്രായേലിൽ വഷളത്തം പ്രവർത്തിച്ചതുകൊണ്ട് അവർ കോപവും ക്രോധവും നിറഞ്ഞവരായിത്തീർന്നു.