Genesis 35:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിതാവായ ഇസ്ഹാക്ക് പാര്‍ത്തിരുന്ന കിര്യത്തര്‍ബായിലെ മമ്രെയില്‍ യാക്കോബു വന്നു; അബ്രഹാമും ഇസ്ഹാക്കും പാര്‍ത്തിരുന്ന ഹെബ്രോന്‍ അതുതന്നെ ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ യാക്കോബ് കിര്യാത്തർബ്ബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന ഹെബ്രോൻ ഇതു തന്നേ.
Malayalam 1992 MBSI
പിന്നെ യാക്കോബ് കിര്യാത്തര്‍ബ്ബാ എന്ന മമ്രേയില്‍ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കല്‍ വന്നു; അബ്രാഹാമും യിസ്ഹാക്കും പാര്‍ത്തിരുന്നഹെബ്രോന്‍ ഇതു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ യാക്കോബ് കിര്യാത്തർബ്ബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും വസിച്ചിരുന്ന ഹെബ്രോൻ ഇതുതന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ യാക്കോബ് കിര്യത്തര്‍ബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാര്‍ത്തിരുന്ന ഹെബ്രോന്‍ ഇതുതന്നെ.
Malayalam Bible POC-ML 2013
യാക്കോബ് ഹെബ്രാണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത്-അര്‍ബായിലെ മാമ്രയില്‍ തന്‍െറ പിതാവായ ഇസഹാക്കിന്‍െറ അടുത്തേക്കുപോയി. അബ്രാഹവും ഇസഹാക്കും പാര്‍ത്തിരുന്നത് അവിടെയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യാക്കോബ് കിര്യത്ത്-അർബക്കു സമീപമുള്ള മമ്രേയിൽ, അതായത്, അബ്രാഹാമും യിസ്ഹാക്കും താമസിച്ചിരുന്ന ഹെബ്രോനിൽ, തന്റെ ഭവനത്തിൽ, പിതാവിന്റെ അടുക്കൽ എത്തി.