Genesis 36:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏശാവിന്‍റെ പൗത്രന്മാരും രെയൂവേലിന്‍റെ പുത്രന്മാരുമായ നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ എന്നീ ഗോത്രപിതാക്കന്മാര്‍ എദോമില്‍വച്ചു രെയൂവേലിനു ജനിച്ചവരായിരുന്നു. ഇവര്‍ ഏശാവിന്‍റെ ഭാര്യ ബാസമത്തിന്‍റെ പുത്രന്മാരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ എദോംദേശത്തു രെയൂവേലിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ.
Malayalam 1992 MBSI
ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാര്‍ ആരെന്നാല്‍നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവര്‍ എദോംദേശത്തു രെയൂവേലില്‍ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാര്‍, ഇവര്‍ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ എദോംദേശത്ത് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ കൊച്ചുമക്കൾ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏശാവിന്‍റെ മകനായ രെയൂവേലിന്‍റെ പുത്രന്മാര്‍ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു; ഇവര്‍ എദോം ദേശത്ത് രെയൂവേലിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാര്‍; ഇവര്‍ ഏശാവിന്‍റെ ഭാര്യ ബാസമത്തിന്‍റെ പുത്രന്മാര്‍.
Malayalam Bible POC-ML 2013
ഏസാവിന്‍െറ മകനായ റവുവേലിന്‍െറ പുത്രന്‍മാര്‍: പ്രമുഖരായ നഹത്ത്‌, സേറഹ്‌, ഷമ്മാ, മിസ്‌സാ. ഏദോംനാട്ടില്‍ റവുവേ ലില്‍ നിന്നുണ്ടായ പ്രധാനപ്പെട്ടവരാണ്‌ ഇവര്‍. ഇവര്‍ ഏസാവിന്‍െറ ഭാര്യ ബസ്‌മത്തിന്‍െറ സന്തതികളാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ: പ്രധാനികളായ നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ. ഏദോമിൽവെച്ച് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രധാനികൾ ഇവരാകുന്നു. ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പൗത്രന്മാരാണ്.