Genesis 36:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സിബെയോന്‍റെ പുത്രന്മാര്‍: അയ്യാ, അനാ എന്നിവരായിരുന്നു. പിതാവായ സിബെയോന്‍റെ കഴുതകളെ മേയിച്ചുകൊണ്ടു നടന്നപ്പോള്‍ മരുഭൂമിയില്‍ ചൂടുറവകള്‍ കണ്ടുപിടിച്ചത് ഈ അനായാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നേ.
Malayalam 1992 MBSI
സിബെയോന്റെ പുത്രന്മാര്‍അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയില്‍ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയക്കുമ്പോള്‍ ചൂടുറവുകള്‍ കണ്ടെത്തിയ അനാ ഇവന്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻതന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സിബെയോന്‍റെ പുത്രന്മാര്‍: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്‍റെ അപ്പനായ സിബെയോന്‍റെ കഴുതകളെ മേയിക്കുമ്പോള്‍ ചൂടുറവുകള്‍ കണ്ടെത്തിയ അനാ ഇവന്‍തന്നെ.
Malayalam Bible POC-ML 2013
സിബയോന്‍െറ പുത്രന്‍മാര്‍: ആയ്യാ, ആനാ. തന്‍െറ പിതാവായ സിബയോന്‍െറ കഴുതകളെ മേയ്‌ക്കുമ്പോള്‍ മരുഭൂമിയില്‍ ചൂടുറവകള്‍ കണ്ടെണ്ടത്തിയ ആനാ ഇവന്‍തന്നെയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ. തന്റെ പിതാവായ സിബെയോന്റെ കഴുതകളെ മേയിക്കുമ്പോൾ മരുഭൂമിയിൽ ചൂടുള്ള നീരുറവകൾ കണ്ടെത്തിയത് ഇതേ അനാ ആയിരുന്നു.