Genesis 36:35 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹൂശാം മരിച്ചപ്പോള്‍ രാജാവായത് മോവാബില്‍വച്ചു മിദ്യാന്യരെ തോല്പിച്ചോടിച്ച ബെദദിന്‍റെ പുത്രന്‍ ഹദദ് ആയിരുന്നു. അദ്ദേഹത്തിന്‍റെ പട്ടണത്തിന്‍റെ പേരാണ് അവീത്ത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
Malayalam 1992 MBSI
ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയില്‍വെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകന്‍ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവന് പകരം രാജാവായി; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേര്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹൂശാം മരിച്ചശേഷം മോവാബു സമഭൂമിയിൽ വച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകന്‍ ഹദദ് അവനു പകരം രാജാവായി; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേര്‍.
Malayalam Bible POC-ML 2013
ഹൂഷാം മരിച്ചപ്പോള്‍ ബദാദിന്‍െറ പുത്രനായ ഹദാദ് രാജാവായി. അവന്‍ മൊവാബുദേശത്തുവച്ച് മിദിയാനെ തോല്‍പിച്ചു. അവന്‍െറ പട്ടണത്തിന്‍െറ പേര് അവിത് എന്നായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹൂശാമിന്റെ മരണശേഷം ബേദാദിന്റെ മകനും മോവാബുദേശത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചവനുമായ ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിന് അവീത്ത് എന്നു പേരായി.