Genesis 36:39 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം മരിച്ചപ്പോള്‍ ഹദര്‍ രാജാവായി. അദ്ദേഹത്തിന്‍റെ പട്ടണത്തിന്‍റെ പേരാണ് പാവൂ. മേസാഹാബിന്‍റെ പുത്രിയായ മിത്രേദിന്‍റെ പുത്രി മെഹേതബേല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പാവൂ എന്നു പേർ. അവന്റെ ഭാര്യക്കു മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
Malayalam 1992 MBSI
ഏലാപ്രഭു, പീനോന്‍ പ്രഭു, കെനസ്പ്രഭു, തേമാന്‍ പ്രഭു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവനു പകരം രാജാവായി. അവന്റെ പട്ടണത്തിന് പാവൂ എന്നു പേർ. അവന്റെ ഭാര്യക്ക് മെഹെതബേൽ എന്നു പേര്; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അക്ബോരിന്‍റെ മകനായ ബാൽഹാനാന്‍ മരിച്ചശേഷം ഹദര്‍ അവനു പകരം രാജാവായി. അവന്റെ പട്ടണത്തിന് പാവൂ എന്നു പേര്‍. അവന്‍റെ ഭാര്യക്ക് മെഹേതബേൽ എന്നു പേര്‍; അവള്‍ മേസാഹാബിന്‍റെ മകളായ മത്രേദിന്‍റെ മകള്‍ ആയിരുന്നു.
Malayalam Bible POC-ML 2013
അക്‌ബോറിന്‍െറ മകനായ ബാല്‍ഹാനാന്‍മരിച്ചപ്പോള്‍ ഹദാറാണു തല്‍സ്‌ഥാനത്തു ഭരിച്ചത്. അവന്‍െറ പട്ടണത്തിന്‍െറ പേര് പാവൂ എന്നായിരുന്നു. മെസാഹാബിന്‍െറ പൗത്രിയും മത്രദിന്‍െറ പുത്രിയുമായ മെഹേത്തബേല്‍ ആയിരുന്നു അവന്‍െറ ഭാര്യ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ മരിച്ചശേഷം ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു പാവൂ എന്നു പേരിട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മെഹേതബേൽ എന്നായിരുന്നു; അവൾ മേ-സാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.