Genesis 37:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാക്കോബ് യോസേഫിനെ വിളിച്ചു പറഞ്ഞു: “നിന്‍റെ സഹോദരന്മാര്‍ ആടുകളെ മേയ്‍ക്കാന്‍ ശെഖേമിലേക്കു പോയിരിക്കുകയാണല്ലോ; ഞാന്‍ നിന്നെ അവരുടെ അടുക്കലേക്കു വിടുകയാണ്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽ യോസേഫിനോടു: നിന്റെ സഹോദരന്മാർ ശെഖേമിൽ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയക്കും എന്നു പറഞ്ഞതിന്നു അവൻ അവനോടു: ഞാൻ പോകാം എന്നു പറഞ്ഞു.
Malayalam 1992 MBSI
യിസ്രായേല്‍ യോസേഫിനോടുനിന്റെ സഹോദരന്മാര്‍ ശെഖേമില്‍ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാന്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കും എന്നു പറഞ്ഞതിന്നു അവന്‍ അവനോടുഞാന്‍ പോകാം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽ യോസേഫിനോട്: “നിന്റെ സഹോദരന്മാർ ശെഖേമിൽ ആടുമേയിക്കുന്നുണ്ടല്ലോ; വരുക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയയ്ക്കും” എന്നു പറഞ്ഞതിന് അവൻ അവനോട്: “ഞാൻ പോകാം” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽ യോസേഫിനോട്: നിന്‍റെ സഹോദരന്മാര്‍ ശെഖേമിൽ ആടു മേയിക്കുന്നുണ്ടല്ലോ; വരിക, ഞാന്‍ നിന്നെ അവരുടെ അടുക്കൽ അയയ്ക്കും എന്നു പറഞ്ഞതിന് അവന്‍ അവനോട്: ഞാന്‍ പോകാം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
നിന്‍െറ സഹോദരന്‍മാര്‍ ഷെക്കെമില്‍ ആടുമേയ്‌ക്കുകയല്ലേ? ഞാന്‍ നിന്നെ അങ്ങോട്ടു വിടുകയാണ്‌. ഞാന്‍ പോകാം, അവന്‍ മറുപടി പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെയിരിക്കെ ഒരു ദിവസം, ഇസ്രായേൽ യോസേഫിനോട്, “നിന്റെ സഹോദരന്മാർ ശേഖേമിനു സമീപം ആടുകളെ മേയിച്ചുകൊണ്ടിരിക്കുന്നെന്ന് നിനക്കറിയാമല്ലോ! വരൂ, നിന്നെ ഞാൻ അവരുടെ അടുത്തേക്കയയ്ക്കാം” എന്നു പറഞ്ഞു. “അങ്ങനെ ആകട്ടെ,” അവൻ മറുപടി പറഞ്ഞു.