Genesis 37:32 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അതു പിതാവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നിട്ടു ചോദിച്ചു: “ഞങ്ങള്‍ക്കു കിട്ടിയ ഈ അങ്കി അങ്ങയുടെ പുത്രന്‍റേതു തന്നെയോ എന്നു നോക്കിയാലും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കൽ കൊടുത്തയച്ചു: ഇതു ഞങ്ങൾക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്നു നോക്കേണം എന്നു പറഞ്ഞു.
Malayalam 1992 MBSI
അവര്‍ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കല്‍ കൊടുത്തയച്ചുഇതു ഞങ്ങള്‍ക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്നു നോക്കേണം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ നിലയങ്കി അപ്പന്റെ അടുക്കൽ കൊടുത്തയച്ചു: “ഇതു ഞങ്ങൾക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്ന് നോക്കണം” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ നിലയങ്കി തങ്ങളുടെ അപ്പന്‍റെ അടുക്കൽ കൊടുത്തയച്ചു: ഇതു ഞങ്ങള്‍ക്കു കണ്ടുകിട്ടി; ഇതു നിന്‍റെ മകന്‍റെ അങ്കിയോ അല്ലയോ എന്ന് നോക്കേണം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
കൈ നീളമുള്ള ആ നീണ്ട കുപ്പായം തങ്ങളുടെ പിതാവിന്‍െറ യടുക്കല്‍ കൊണ്ടുചെന്നിട്ട്‌ അവര്‍ പറഞ്ഞു: ഈ കുപ്പായം ഞങ്ങള്‍ക്കു കണ്ടുകിട്ടി. ഇത്‌ അങ്ങയുടെ മകന്‍േറതാണോ അല്ലയോ എന്നു നോക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ വിശേഷപ്പെട്ട അങ്കി തങ്ങളുടെ പിതാവിന്റെ അടുക്കൽ കൊണ്ടുചെന്ന്, “ഇതു ഞങ്ങൾ കണ്ടെത്തി; ഇത് അങ്ങയുടെ മകന്റെ അങ്കിതന്നെയോ എന്നു പരിശോധിച്ച് നോക്കിയാലും” എന്നു പറഞ്ഞു.