Genesis 38:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ യെഹൂദാ താമാരിനോട് പറഞ്ഞു: “എന്‍റെ പുത്രനായ ശേലാ പ്രായപൂര്‍ത്തി ആകുംവരെ നീ പിതൃഭവനത്തില്‍ പോയി പാര്‍ക്കുക; സഹോദരന്മാരെപ്പോലെ ശേലായും മരിക്കുമെന്നു അയാള്‍ ഭയപ്പെട്ടിരുന്നു. താമാര്‍ പിതൃഭവനത്തില്‍ പോയി പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാരോടു: എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു.
Malayalam 1992 MBSI
അപ്പോള്‍ യെഹൂദാ തന്റെ മരുമകളായ താമാരോടുഎന്റെ മകന്‍ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടില്‍ വിധവയായി പാര്‍ക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവന്‍ വിചാരിച്ചു; അങ്ങനെ താമാര്‍ അപ്പന്റെ വീട്ടില്‍പോയി പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാറിനോട്: “എന്റെ മകൻ ശേലാ പ്രായപൂർത്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ പോയി വിധവയായി വസിക്കുക” എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്ന് അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ യെഹൂദാ തന്റെ മരുമകളായ താമാരോട്: എന്‍റെ മകന്‍ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാര്‍ക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്ന് അവന്‍ വിചാരിച്ചു; അങ്ങനെ താമാര്‍ അപ്പന്‍റെ വീട്ടിൽ പോയി പാര്‍ത്തു.
Malayalam Bible POC-ML 2013
അപ്പോള്‍ യൂദാ തന്‍െറ മരുമകളായ താമാറിനോടു പറഞ്ഞു: എന്‍െറ മകന്‍ ഷേലാ വളരുന്നതുവരെ നിന്‍െറ പിതാവിന്‍െറ വീട്ടില്‍ ഒരു വിധവയായി പാര്‍ക്കുക. അവനും സഹോദരന്‍മാരെപ്പോലെ മരിച്ചേക്കുമെന്നു യൂദാ ഭയപ്പെട്ടു. താമാര്‍ തന്‍െറ പിതാവിന്‍െറ വീട്ടില്‍ പോയി താമസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാ പിന്നെ തന്റെ മരുമകളായ താമാറിനോട്, “എന്റെ മകൻ ശേലഹ് പ്രായപൂർത്തിയാകുന്നതുവരെ നീ നിന്റെ അപ്പന്റെ വീട്ടിൽപ്പോയി വിധവയായി ജീവിക്കുക” എന്നു പറഞ്ഞു. “അവനും ജ്യേഷ്ഠന്മാരെപ്പോലെ മരിച്ചുപോകും” എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അങ്ങനെ താമാർ തന്റെ പിതൃഭവനത്തിൽപോയി താമസിച്ചു.