Genesis 38:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുത്രഭാര്യ ആണെന്നറിയാതെ അയാള്‍ വഴിയരികില്‍ അവളുടെ അടുത്തുചെന്നു: “ഞാന്‍ നിന്റെ അടുക്കല്‍ വരട്ടെ” എന്നു ചോദിച്ചു. “അങ്ങ് എന്തു പ്രതിഫലം തരും?” അവള്‍ ചോദിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു.
Malayalam 1992 MBSI
അവന്‍ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്റെ മരുമകള്‍ എന്നു അറിയാതെവരിക, ഞാന്‍ നിന്റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കല്‍ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവള്‍ ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു പറഞ്ഞു. “എന്റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്തു തരും” എന്ന് അവൾ ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞ് തന്‍റെ മരുമകള്‍ എന്ന് അറിയാതെ: വരിക, ഞാന്‍ നിന്‍റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്തു തരും എന്ന് അവള്‍ ചോദിച്ചു.
Malayalam Bible POC-ML 2013
വഴിവക്കത്ത് അവളുടെ അടുത്തുചെന്ന് അവന്‍ പറഞ്ഞു: വരൂ, ഞാന്‍ നിന്നെ പ്രാപിക്കട്ടെ. തന്‍െറ മരുമകളാണ് അവളെന്ന് അവന്‍ അറിഞ്ഞില്ല. അവള്‍ ചോദിച്ചു: അങ്ങ് എനിക്ക് എന്തു പ്രതിഫലം തരും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ തന്റെ മരുമകളാണെന്നുള്ളതു തിരിച്ചറിയാതെ അയാൾ വഴിവക്കിൽ അവളുടെ അടുത്തുചെന്ന്, “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു ചോദിച്ചു. “എന്റെ അടുക്കൽ വരുന്നതിന് നീ എനിക്ക് എന്തുതരും?” അവൾ ചോദിച്ചു.