Genesis 38:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എന്താണ് പണയം വേണ്ടത്?” എന്ന് യെഹൂദാ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: “അങ്ങയുടെ മുദ്രമോതിരവും മോതിരച്ചരടും അങ്ങയുടെ വടിയും പണയമായി തരിക.” യെഹൂദാ അവയെല്ലാം അവള്‍ക്കു കൊടുത്തു; അയാള്‍ അവളെ പ്രാപിച്ചു, അങ്ങനെ അവള്‍ ഗര്‍ഭവതിയായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.
Malayalam 1992 MBSI
എന്തു പണയം തരേണം എന്നു അവന്‍ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവള്‍ പറഞ്ഞു. ഇവ അവള്‍ക്കു കൊടുത്തു, അവന്‍ അവളുടെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിക്കയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ നിനക്ക് എന്തു പണയം തരണം” എന്ന് അവൻ ചോദിച്ചതിന് “നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കൈയിലെ വടിയും” എന്ന് അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്തു പണയം തരേണം എന്ന് അവന്‍ ചോദിച്ചതിനു നിന്‍റെ മുദ്രമോതിരവും മോതിരച്ചരടും നിന്‍റെ കൈയിലെ വടിയും എന്ന് അവള്‍ പറഞ്ഞു. ഇവ അവള്‍ക്കു കൊടുത്തു, അവന്‍ അവളുടെ അടുക്കൽ ചെന്നു; അവള്‍ ഗര്‍ഭം ധരിക്കയും ചെയ്തു.
Malayalam Bible POC-ML 2013
അവന്‍ ചോദിച്ചു: ഉറപ്പായി എന്താണ്‌ ഞാന്‍ നിനക്കു തരേണ്ടത്‌? അവള്‍ പറഞ്ഞു: അങ്ങയുടെ മുദ്രമോതിരവും വളയും കൈയിലെ വടിയും. അവന്‍ അവയെല്ലാം അവള്‍ക്കു കൊടുക്കുകയും അവളെ പ്രാപിക്കുകയും ചെയ്‌തു. അങ്ങനെ അവള്‍ അവനില്‍നിന്നു ഗര്‍ഭംധരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് അയാൾ, “എന്തു പണയമാണു നിനക്കുവേണ്ടത്?” എന്നു ചോദിച്ചു. “താങ്കളുടെ മുദ്രമോതിരവും അതിന്റെ ചരടും താങ്കളുടെ കൈയിൽ ഇരിക്കുന്ന വടിയും,” അവൾ ഉത്തരം പറഞ്ഞു. അയാൾ അതെല്ലാം അവൾക്കുകൊടുത്തു; എന്നിട്ട് അവളോടുകൂടെ കിടക്കപങ്കിട്ടു. അയാൾനിമിത്തം അവൾ ഗർഭംധരിച്ചു.