Genesis 38:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദാ പറഞ്ഞു: “സാധനങ്ങള്‍ അവള്‍തന്നെ എടുത്തുകൊള്ളട്ടെ. അല്ലെങ്കില്‍ നാം പരിഹാസ്യരാകും. നോക്കൂ, ഞാന്‍ ആട്ടിന്‍കുട്ടിയെ തന്നയച്ചു. നിനക്ക് അവളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ യെഹൂദാ നമുക്കു അപകീർത്തി ഉണ്ടാകാതിരിപ്പാൻ അവൾ അതു എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.
Malayalam 1992 MBSI
അപ്പോള്‍ യെഹൂദാ നമുക്കു അപകീര്‍ത്തി ഉണ്ടാകാതിരിപ്പാന്‍ അവള്‍ അതു എടുത്തുകൊള്ളട്ടെ; ഞാന്‍ ഈ ആട്ടിന്‍ കുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അപ്പോൾ യെഹൂദാ നമുക്ക് അപകീർത്തി ഉണ്ടാകാതിരിക്കുവാൻ അവൾ അത് എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ യെഹൂദാ: നമുക്ക് അപകീര്‍ത്തി ഉണ്ടാകാതിരിപ്പാന്‍ അവള്‍ അത് എടുത്തുകൊള്ളട്ടെ; ഞാന്‍ ഈ ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
യൂദാ പറഞ്ഞു: സാധനങ്ങള്‍ അവള്‍ സ്വന്തമായി സൂക്‌ഷിച്ചുകൊള്ളട്ടെ. നമ്മെആരും പരിഹസിക്കരുതല്ലോ. ഞാന്‍ ആട്ടിന്‍കുട്ടിയെകൊടുത്തയച്ചു. എന്നാല്‍, നിനക്കവളെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യെഹൂദാ, “അവൾ അത് എടുക്കട്ടെ; അല്ലെങ്കിൽ നമ്മൾ പരിഹാസപാത്രമായിത്തീരും. ഏതായാലും, ഞാൻ ഈ ആട്ടിൻകുട്ടിയെ അവൾക്കു കൊടുത്തയച്ചു, നീ അവളെ കണ്ടെത്തിയതുമില്ല” എന്നു പറഞ്ഞു.