Genesis 38:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആദ്യത്തെ കുട്ടിയുടെ കൈ പുറത്തുവന്നപ്പോള്‍ “ഇതാണ് കടിഞ്ഞൂല്‍ സന്തതി” എന്നു പറഞ്ഞു പരിചാരിക ചുവന്നനൂല്‍ അവന്‍റെ കൈയില്‍ കെട്ടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ പ്രസവിക്കുമ്പോൾ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമ്മിണി ഒരു ചുവന്ന നൂൽ എടുത്തു അവന്റെ കൈക്കു കെട്ടി; ഇവൻ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അവള്‍ പ്രസവിക്കുമ്പോള്‍ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോള്‍ സൂതികര്‍മ്മിണി ഒരു ചുവന്ന നൂല്‍ എടുത്തു അവന്റെ കൈകൂ കെട്ടി; ഇവന്‍ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ പ്രസവിക്കുമ്പോൾ ഒരു കുഞ്ഞ് കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമ്മിണി ഒരു ചുവന്ന നൂൽ എടുത്ത് അവന്റെ കൈയ്ക്കു കെട്ടി; “ഇവൻ ആദ്യം പുറത്തുവന്നു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ പ്രസവിക്കുമ്പോള്‍ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോള്‍ സൂതികര്‍മിണി ഒരു ചുവന്ന നൂൽ എടുത്ത് അവന്‍റെ കൈക്കു കെട്ടി; ഇവന്‍ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
പ്രസവവേദന തുടങ്ങിയപ്പോള്‍ ഒരു കുഞ്ഞ് കൈ പുറത്തേക്കു നീട്ടി. ഇവന്‍ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു സൂതികര്‍മിണി അവന്‍െറ കൈയില്‍ ചുവന്ന ഒരു ചരടുകെട്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ പ്രസവിക്കുമ്പോൾ അവരിൽ ഒരുവൻ തന്റെ കൈ പുറത്തേക്കിട്ടു; അപ്പോൾ സൂതികർമിണി ഒരു ചെമന്നചരട് എടുത്ത് അവന്റെ കൈത്തണ്ടയിൽ കെട്ടി, “ഇവൻ ഒന്നാമതു പുറത്തുവന്നു” എന്നു പറഞ്ഞു,