Genesis 39:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ യോസേഫിന്‍റെകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവന്‍ എല്ലാകാര്യങ്ങളിലും വിജയിച്ചു. ഈജിപ്തുകാരനായ യജമാനന്‍റെ ഭവനത്തില്‍ത്തന്നെ അവന്‍ പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടു അവൻ കൃതാർത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടിൽ പാർത്തു.
Malayalam 1992 MBSI
യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടു അവന്‍ കൃതാര്‍ത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടില്‍ പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതിനാൽ അവൻ ശ്രേഷ്ഠനായി, ഈജിപ്റ്റുകാരനായ യജമാനന്റെ വീട്ടിൽ വസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവന്‍ കൃതാര്‍ഥനായി, മിസ്രയീമ്യനായ യജമാനന്‍റെ വീട്ടിൽ പാര്‍ത്തു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ ജോസഫിന്‍െറ കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവന്‌ ശ്രയസ്‌സുണ്ടായി. ഈജിപ്‌തുകാരനായയജമാനന്‍െറ വീട്ടിലായിരുന്നു അവന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ അഭിവൃദ്ധിപ്രാപിച്ചു. അവൻ ഈജിപ്റ്റുകാരനായ യജമാനന്റെ വീട്ടിൽ ജീവിച്ചുപോന്നു.