Genesis 39:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോസേഫിനെ ചുമതല ഏല്പിച്ച ഒരു കാര്യത്തിലും കാരാഗൃഹാധിപന്‍ ഇടപെട്ടില്ല. സര്‍വേശ്വരന്‍ യോസേഫിനോടൊപ്പം ഉണ്ടായിരുന്നു. അവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും അവിടുന്നു സഫലമാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ അവനോടുകൂടെ ഇരുന്നു അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ടു അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.
Malayalam 1992 MBSI
യഹോവ അവനോടുകൂടെ ഇരുന്നു അവന്‍ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ടു അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ അവനോടുകൂടി ഇരുന്ന് അവൻ ചെയ്ത സകലതുംസഫലമാക്കിയതിനാൽ അവന്റെ അധീനതയിൽ ഉള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ അവനോടുകൂടെ ഇരുന്ന് അവന്‍ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ട് അവന്‍റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹപ്രമാണി നോക്കിയില്ല.
Malayalam Bible POC-ML 2013
അവിടെ എല്ലാം ജോസഫിന്‍െറ മേല്‍നോട്ടത്തിലാണു നടന്നത്. ജോസഫിനെ ഭരമേല്‍പി ച്ചഒരു കാര്യത്തിലും കാരാഗൃഹസൂക്‌ഷിപ്പുകാരന്‍ ഇടപെ ട്ടില്ല. കാരണം, കര്‍ത്താവ് അവന്‍െറ കൂടെ ഉണ്ടായിരുന്നു. അവന്‍ ചെയ്‌തതൊക്കെ കര്‍ത്താവു ശുഭമാക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു; അതിനാൽ അവൻ ചെയ്ത സകലകാര്യങ്ങളിലും അവനു വിജയം ലഭിച്ചു; യോസേഫിന്റെ ചുമതലയിലുള്ള ഒരു കാര്യത്തിലും ജയിലധികാരി ശ്രദ്ധ ചെലുത്തിയതുമില്ല.