Genesis 39:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൊത്തീഫര്‍ തനിക്കുള്ള സകലതും യോസേഫിന്‍റെ ചുമതലയിലാക്കി; സ്വന്തം ഭക്ഷണകാര്യങ്ങള്‍ ഒഴിച്ചു മറ്റു യാതൊന്നിലും അയാള്‍ക്ക് ശ്രദ്ധിക്കേണ്ടിവന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല.
Malayalam 1992 MBSI
അവന്‍ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കയ്യില്‍ ഏല്പിച്ചു; താന്‍ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ വൈശം ഉള്ള മറ്റു യാതൊന്നും അവന്‍ അറിഞ്ഞില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തനിക്കുള്ളതെല്ലാം യോസേഫിന്റെ കൈയിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തനിക്കുള്ളതൊക്കെയും യോസേഫിന്‍റെ കൈയിൽ ഏല്പിച്ചു; താന്‍ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്‍റെ കൈവശമുള്ള മറ്റു യാതൊന്നും അവന്‍ അറിഞ്ഞില്ല.
Malayalam Bible POC-ML 2013
അവന്‍ തന്‍െറ വസ്‌തുക്കളെല്ലാം ജോസഫിനെ ഭരമേല്‍പിച്ചതിനാല്‍ ഭക്‌ഷണത്തിലല്ലാതെ മറ്റൊന്നിലും അവനു ശ്രദ്‌ധിക്കേണ്ടിയിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് പോത്തീഫർ തന്റെ സകലസ്വത്തും യോസേഫിന്റെ അധികാരത്തിൻകീഴിൽ വിട്ടുകൊടുത്തു; താൻ കഴിക്കുന്ന ആഹാരം ഒഴികെയുള്ള മറ്റൊരു കാര്യത്തിലും ഇടപെട്ടതുമില്ല. യോസേഫ് ദൃഢഗാത്രനും അതിസുന്ദരനും ആയിരുന്നു.