Genesis 4:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാളുടെ സഹോദരനായിരുന്നു യൂബാല്‍. അയാളുടെ പിന്‍മുറക്കാര്‍ കിന്നരവും വീണയും വായിക്കുന്നവരായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ സഹോദരന്നു യൂബാൽ എന്നു പേർ. ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവർക്കും പിതാവായ്തീർന്നു.
Malayalam 1992 MBSI
അവന്റെ സഹോദരന്നു യൂബാല്‍ എന്നു പേര്‍. ഇവന്‍ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവര്‍ക്കും പിതാവായ്തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ സഹോദരന് യൂബാൽ എന്നു പേർ. ഇവൻ കിന്നരവും ഓടക്കുഴലും വായിക്കുന്ന എല്ലാവർക്കും പിതാവായിതീർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ സഹോദരനു യൂബാൽ എന്നു പേര്‍. ഇവന്‍ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവര്‍ക്കും പിതാവായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
അവന്‍െറ സഹോദരന്‍െറ പേര്‌യൂബാല്‍. കിന്നരവുംവേണുവും വായിക്കുന്നവരുടെ പിതാവായിരുന്നു അവന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ സഹോദരന്റെ പേര് യൂബാൽ എന്നായിരുന്നു. യൂബാൽ കിന്നരം വായിക്കുകയും ഓടക്കുഴൽ ഊതുകയും ചെയ്യുന്ന എല്ലാവർക്കും പിതാവായിരുന്നു.