Genesis 4:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലാമെക്ക് ഭാര്യമാരോടു പറഞ്ഞു: “ആദായേ, സില്ലായേ, എന്‍റെ വാക്കു കേള്‍ക്കുവിന്‍; ലാമെക്കിന്‍റെ ഭാര്യമാരേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുവിന്‍; എന്നെ ഉപദ്രവിച്ച ഒരുവനെ-എന്നെ അടിച്ച ഒരു യുവാവിനെ - ഞാന്‍ കൊന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിൻ! എന്റെ മുറിവിന്നു പകരം ഞാൻ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.
Malayalam 1992 MBSI
ലാമെക്‍ തന്റെ ഭാര്യമാരോടു പറഞ്ഞതുആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍; ലാമെക്കിന്‍ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിന്‍! എന്റെ മുറിവിന്നു പകരം ഞാന്‍ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞത്: “ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾക്കുവിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിനു ചെവി തരുവിൻ! എന്നെ മുറിപ്പെടുത്തിയ ഒരു പുരുഷനെയും എന്നെ പരിക്കേൽപ്പിച്ച ഒരു യുവാവിനെയും ഞാൻ കൊന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലാമെക് തന്റെ ഭാര്യമാരോടു പറഞ്ഞത്: ആദായും സില്ലായും ആയുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍; ലാമെക്കിന്‍ ഭാര്യമാരേ, എന്റെ വചനത്തിനു ചെവിതരുവിന്‍! എന്‍റെ മുറിവിനു പകരം ഞാന്‍ ഒരു പുരുഷനെയും എന്‍റെ പരുക്കിനു പകരം ഒരു യുവാവിനെയും കൊല്ലും.
Malayalam Bible POC-ML 2013
ലാമെക്ക് തന്‍െറ ഭാര്യമാരോടു പറഞ്ഞു: ആദായേ, സില്ലായേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. ലാമെക്കിന്‍െറ ഭാര്യമാരേ, എനിക്കുചെവി തരുവിന്‍. എന്നെ മുറിപ്പെടുത്തിയ ഒരുവനെയും എന്നെ അടി ച്ചഒരുചെറുപ്പക്കാരനെയും ഞാന്‍ കൊന്നുകളഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞു: “ആദയേ, സില്ലയേ, എന്റെ വാക്കു ശ്രദ്ധിക്കുക; ലാമെക്കിന്റെ ഭാര്യമാരേ, എന്റെ വാക്കു കേൾക്കുക. എന്നെ മുറിവേൽപ്പിച്ചതിനു ഞാൻ ഒരു മനുഷ്യനെ കൊന്നിരിക്കുന്നു, എന്നെ മുറിപ്പെടുത്തിയതിന് ഒരു യുവാവിനെത്തന്നെ.