Genesis 40:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അകമ്പടിസേനാനായകന്‍ അവരെ യോസേഫിന്‍റെ ചുമതലയില്‍ ഏല്പിച്ചു. അവന്‍ അവരുടെ മേല്‍നോട്ടം ഏറ്റെടുത്തു. അവര്‍ കുറെനാള്‍ തടവില്‍ കഴിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അകമ്പടിനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്കു ശുശ്രൂഷചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു.
Malayalam 1992 MBSI
അകമ്പടിനായകന്‍ അവരെ യോസേഫിന്റെ പക്കല്‍ ഏല്പിച്ചു; അവന്‍ അവര്‍ക്കും ശുശ്രൂഷചെയ്തു; അവര്‍ കുറെക്കാലം തടവില്‍ കിടന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അംഗരക്ഷാനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്കു ശുശ്രൂഷചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അകമ്പടിനായകന്‍ അവരെ യോസേഫിന്‍റെ പക്കൽ ഏല്പിച്ചു; അവന്‍ അവര്‍ക്കു ശുശ്രൂഷ ചെയ്തു; അവര്‍ കുറെക്കാലം തടവിൽ കിടന്നു.
Malayalam Bible POC-ML 2013
കാവല്‍പ്പടനായകന്‍ അവരെ ജോസഫിനു ഭരമേല്‍പിച്ചു. അവന്‍ അവരെ പരിചരിച്ചു. കുറേക്കാലം അവര്‍ തടവില്‍ക്കിടന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അംഗരക്ഷകരുടെ അധിപൻ അവരെ യോസേഫിനെ ഏൽപ്പിക്കുകയും അവൻ അവരെ ശുശ്രൂഷിക്കുകയും ചെയ്തു. കുറെക്കാലം അവർ തടവിൽ കഴിഞ്ഞപ്പോൾ,