Genesis 42:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ പന്ത്രണ്ടു സഹോദരന്മാരാകുന്നു. ഞങ്ങളെല്ലാവരും കനാന്‍ദേശത്തുള്ള ഒരു പിതാവിന്‍റെ മക്കളാണ്; ഇളയവന്‍ പിതാവിന്‍റെ അടുക്കലുണ്ട്; ഒരാള്‍ മരിച്ചുപോയി.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവർ: അടിയങ്ങൾ കനാൻദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു; ഒരുത്തൻ ഇപ്പോൾ ഇല്ല എന്നു പറഞ്ഞു.
Malayalam 1992 MBSI
അതിന്നു അവര്‍അടിയങ്ങള്‍ കനാന്‍ ദേശത്തുള്ള ഒരാളുടെ മക്കള്‍; പന്ത്രണ്ടു സഹോദരന്മാര്‍ ആകുന്നു; ഇളയവന്‍ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കല്‍ ഉണ്ടു; ഒരുത്തന്‍ ഇപ്പോള്‍ ഇല്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് അവർ: “അടിയങ്ങൾ കനാൻദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട്; ഒരുവൻ ഇപ്പോൾ ഇല്ല” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവര്‍: അടിയങ്ങള്‍ കനാന്‍ദേശത്തുള്ള ഒരാളുടെ മക്കള്‍; പന്ത്രണ്ടു സഹോദരന്മാരാകുന്നു; ഇളയവന്‍ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട്; ഒരുത്തന്‍ ഇപ്പോള്‍ ഇല്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ പറഞ്ഞു: അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ പന്ത്രണ്ടു സഹോദരന്‍മാരാണ്. കാനാന്‍ദേശത്തുള്ള ഒരുവന്‍െറ പുത്രന്‍മാര്‍. ഏറ്റവും ഇളയവന്‍ ഇപ്പോള്‍ ഞങ്ങളുടെ പിതാവിന്‍െറ കൂടെയാണ്. ഒരാള്‍ ജീവിച്ചിരിപ്പില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് അവർ, “അങ്ങയുടെ ഈ അടിയങ്ങൾ പന്ത്രണ്ടു സഹോദരന്മാർ ആയിരുന്നു; ഒരാളിന്റെ പുത്രന്മാർ. അദ്ദേഹം കനാൻദേശത്തു താമസിക്കുന്നു. ഏറ്റവും ഇളയവൻ ഇപ്പോൾ ഞങ്ങളുടെ പിതാവിന്റെകൂടെയുണ്ട്; ഒരാൾ മരിച്ചുപോയി” എന്ന് ഉത്തരം പറഞ്ഞു.