Genesis 42:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓരോരുത്തരുടെയും ചാക്കുകളില്‍ ധാന്യം നിറച്ചിട്ട് അവരുടെ പണം അവരവരുടെ ചാക്കില്‍തന്നെ വയ്‍ക്കാനും യാത്രയ്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങള്‍ കൊടുക്കാനും യോസേഫ് കല്പന കൊടുത്തു. ഭൃത്യന്മാര്‍ അങ്ങനെ ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ ചാക്കിൽ ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കിൽ തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവർക്കു കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവർക്കു ചെയ്തുകൊടുത്തു.
Malayalam 1992 MBSI
അവരുടെ ചാക്കില്‍ ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കില്‍ തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവര്‍ക്കും കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവര്‍ക്കും ചെയ്തുകൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ ചാക്കിൽ ധാന്യം നിറയ്ക്കുവാനും അവരുടെ പണം അവനവന്റെ ചാക്കിൽ തിരികെ വയ്ക്കുവാനും വഴിയാത്രയിൽ ആവശ്യമായ ആഹാരം അവർക്കു കൊടുക്കുവാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നെ അവർക്കു ചെയ്തുകൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ ചാക്കിൽ ധാന്യം നിറപ്പാനും അവരുടെ ദ്രവ്യം അവനവന്‍റെ ചാക്കിൽ തിരികെ വയ്പാനും വഴിക്കു വേണ്ടിയ ആഹാരം അവര്‍ക്കു കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെതന്നെ അവര്‍ക്കു ചെയ്തുകൊടുത്തു.
Malayalam Bible POC-ML 2013
അവരുടെ ചാക്കുകളില്‍ ധാന്യം നിറയ്‌ക്കാനും ഓരോരുത്തന്‍െറ ചാക്കിലും അവനവന്‍െറ പണം തിരിയേ വയ്‌ക്കാനുംയാത്രയ്‌ക്കു വേണ്ടതു കൊടുക്കാനും അവന്‍ കല്‍പിച്ചു. ഭൃത്യര്‍ അങ്ങനെ ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ ചാക്കുകളിൽ ധാന്യം നിറയ്ക്കാനും ഓരോരുത്തന്റെയും വെള്ളി അവനവന്റെ ചാക്കിൽത്തന്നെ തിരികെ നിക്ഷേപിക്കാനും അവരുടെ വഴിയാത്രയ്ക്കുള്ള വക കൊടുക്കാനും യോസേഫ് ആജ്ഞാപിച്ചു. അദ്ദേഹത്തിന്റെ ഉത്തരവുകൾ നിറവേറ്റപ്പെടുകയും ചെയ്തു.