Genesis 42:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വഴിയമ്പലത്തില്‍വച്ചു കഴുതയ്‍ക്ക് ആഹാരം കൊടുക്കുന്നതിന് അവരില്‍ ഒരാള്‍ ചാക്കഴിച്ചപ്പോള്‍ പണം ചാക്കിന്‍റെ വായ്‍ക്കല്‍ തന്നെയിരിക്കുന്നതു കണ്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വഴിയമ്പലത്തിൽവെച്ചു അവരിൽ ഒരുത്തൻ കഴുതെക്കു തീൻ കൊടുപ്പാൻ ചാക്കു അഴിച്ചപ്പോൾ തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ടു,
Malayalam 1992 MBSI
വഴിയമ്പലത്തില്‍വെച്ചു അവരില്‍ ഒരുത്തന്‍ കഴുതെക്കു തീന്‍ കൊടുപ്പാന്‍ ചാകൂ അഴിച്ചപ്പോള്‍ തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കല്‍ ഇരിക്കുന്നതു കണ്ടു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വഴിയമ്പലത്തിൽവച്ച് അവരിൽ ഒരുവൻ കഴുതയ്ക്കു തീറ്റ കൊടുക്കുവാൻ ചാക്ക് അഴിച്ചപ്പോൾ തന്റെ പണം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ട്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വഴിയമ്പലത്തിൽ വച്ച് അവരിൽ ഒരുത്തന്‍ കഴുതയ്ക്കു തീന്‍ കൊടുപ്പാന്‍ ചാക്ക് അഴിച്ചപ്പോള്‍ തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ടു,
Malayalam Bible POC-ML 2013
വഴിയമ്പലത്തില്‍വച്ചു കഴുതയ്‌ക്കു തീറ്റികൊടുക്കാന്‍ അവരിലൊരാള്‍ ചാക്കു തുറന്നപ്പോള്‍ താന്‍ കൊടുത്ത പണം ചാക്കിന്‍െറ മുകള്‍ഭാഗത്ത് ഇരിക്കുന്നതു കണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാത്രി വിശ്രമത്തിനായി അവർ ഒരു വഴിയമ്പലത്തിലെത്തി. കഴുതയ്ക്കു തീറ്റികൊടുക്കാൻ അവരിൽ ഒരാൾ ചാക്കു തുറന്നു, തന്റെ വെള്ളി ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ടു.