Genesis 42:37 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ രൂബേന്‍ പിതാവിനോടു പറഞ്ഞു: “ഞാന്‍ അവനെ തിരിച്ചു കൊണ്ടുവരുന്നില്ലെങ്കില്‍ എന്‍റെ രണ്ടു പുത്രന്മാരെയും കൊന്നുകളയുക; അവനെ എന്‍റെ കൈയില്‍ ഏല്പിക്കുക; ഞാന്‍ അവനെ തിരിച്ചുകൊണ്ടുവരാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു രൂബേൻ അപ്പനോടു: എന്റെ കയ്യിൽ അവനെ ഏല്പിക്ക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.
Malayalam 1992 MBSI
അതിന്നു രൂബേന്‍ അപ്പനോടുഎന്റെ കയ്യില്‍ അവനെ ഏല്പിക്ക; ഞാന്‍ അവനെ നിന്റെ അടുക്കല്‍ മടക്കി കൊണ്ടുവരും; ഞാന്‍ അവനെ നിന്റെ അടുക്കല്‍ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനു രൂബേൻ അപ്പനോട്: “എന്റെ കൈയിൽ അവനെ ഏല്പിക്കുക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു രൂബേന്‍ അപ്പനോട്: എന്‍റെ കൈയിൽ അവനെ ഏല്പിക്ക; ഞാന്‍ അവനെ നിന്‍റെ അടുക്കൽ മടക്കിക്കൊണ്ടുവരും; ഞാന്‍ അവനെ നിന്‍റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്‍റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
റൂബന്‍ പിതാവിനോടു പറഞ്ഞു: ഞാന്‍ അവനെ തിരിയേ കൊണ്ടുവന്നില്ലെങ്കില്‍ എന്‍െറ മക്കളെ രണ്ടുപേരെയും കൊന്നുകൊള്ളുക. അവനെ എന്‍െറ കൈയിലേല്‍പിക്കുക, ഞാന്‍ അവനെ അങ്ങയുടെ അടുത്തു തിരിയേ കൊണ്ടുവന്നുകൊള്ളാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ രൂബേൻ പിതാവിനോട്, “ഞാൻ അവനെ അങ്ങയുടെ അടുക്കൽ തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ അങ്ങ് എന്റെ പുത്രന്മാരെ ഇരുവരെയും കൊന്നുകൊള്ളുക. അവനെ എന്റെ ചുമതലയിൽ ഏൽപ്പിച്ചുതരിക; ഞാൻ അവനെ തിരികെ കൊണ്ടുവന്നുകൊള്ളാം” എന്നു പറഞ്ഞു.