Genesis 43:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാര്യസ്ഥന്‍ അവരെ യോസേഫിന്‍റെ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി, അവര്‍ക്കു കാല്‍ കഴുകാന്‍ വെള്ളം കൊടുത്തു. അവര്‍ പാദങ്ങള്‍ കഴുകി ശുദ്ധിയാക്കി; അവരുടെ കഴുതകള്‍ക്കു തീറ്റയും കൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കൊണ്ടുപോയി; അവർക്കു വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്കു അവൻ തീൻ കൊടുത്തു.
Malayalam 1992 MBSI
പിന്നെ അവന്‍ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കെണ്ടുപോയി; അവര്‍ക്കും വെള്ളം കൊടുത്തു, അവര്‍ കാലുകളെ കഴുകി; അവരുടെ കഴുതകള്‍ക്കു അവന്‍ തീന്‍ കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ അവരെ യോസേഫിന്റെ വീടിനകത്തു കൊണ്ടുപോയി; അവർക്കു വെള്ളം കൊടുത്തു, അവർ കാൽ കഴുകി; അവരുടെ കഴുതകൾക്ക് അവൻ തീറ്റ കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ അവരെ യോസേഫിന്‍റെ വീട്ടിനകത്തു കൊണ്ടുപോയി; അവര്‍ക്കു വെള്ളം കൊടുത്തു, അവര്‍ കാലുകളെ കഴുകി; അവരുടെ കഴുതകള്‍ക്ക് അവന്‍ തീന്‍ കൊടുത്തു.
Malayalam Bible POC-ML 2013
അനന്തരം അവരെ ജോസഫിന്‍െറ വീട്ടിനുള്ളില്‍കൊണ്ടുചെന്ന്‌ അവര്‍ക്കു വെള്ളം കൊടുത്തു. അവര്‍ കാല്‍കഴുകി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനുശേഷം കാര്യസ്ഥൻ അവരെ യോസേഫിന്റെ വീടിനുള്ളിലേക്കു കൊണ്ടുപോകുകയും അവർക്കു കാലുകഴുകാൻ വെള്ളം കൊടുക്കുകയും ചെയ്തു. അവരുടെ കഴുതകൾക്കുള്ള തീറ്റയും അദ്ദേഹം ഏർപ്പാടുചെയ്തു.