Genesis 43:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭക്ഷണം കഴിക്കുന്നത് അവിടെയാണെന്നു മനസ്സിലാക്കിയപ്പോള്‍ യോസേഫിന് കൊടുക്കാനുള്ള സമ്മാനങ്ങള്‍ അവര്‍ ഒരുക്കിവച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവർ കാഴ്ച ഒരുക്കിവെച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്നു അവർ കേട്ടിരുന്നു.
Malayalam 1992 MBSI
ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവര്‍ കാഴ്ച ഒരുക്കിവെച്ചു; തങ്ങള്‍ക്കു ഭക്ഷണം അവിടെ എന്നു അവര്‍ കേട്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉച്ചയ്ക്കു യോസേഫ് വരുമ്പോഴേക്ക് അവർ കാഴ്ച വസ്തുക്കൾ ഒരുക്കിവച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ ആകുന്നു എന്ന് അവർ കേട്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉച്ചയ്ക്കു യോസേഫ് വരുമ്പോഴേക്ക് അവര്‍ കാഴ്ച ഒരുക്കിവച്ചു; തങ്ങള്‍ക്കു ഭക്ഷണം അവിടെ എന്ന് അവര്‍ കേട്ടിരുന്നു.
Malayalam Bible POC-ML 2013
കഴുതകള്‍ക്കും തീറ്റികൊടുത്തു. ഉച്ചയ്‌ക്ക്‌ ജോസഫ്‌ വരുന്നതിനുമുന്‍പ്‌ അവര്‍ സമ്മാനം ഒരുക്കിവച്ചു. കാരണം, അവിടെയായിരിക്കും തങ്ങള്‍ ഭക്‌ഷണം കഴിക്കുകയെന്ന്‌ അവര്‍ അറിഞ്ഞിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തങ്ങൾ ഭക്ഷണം കഴിക്കേണ്ടത് അവിടെവെച്ചാണെന്നു കേട്ടതുകൊണ്ട്, യോസേഫ് ഉച്ചയ്ക്ക് വരുമ്പോഴേക്കും അവർ സമ്മാനങ്ങൾ തയ്യാറാക്കിവെച്ചു.