Genesis 43:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോസേഫ് വീട്ടിലെത്തിയപ്പോള്‍ അവര്‍ ആ സമ്മാനങ്ങള്‍ അദ്ദേഹത്തിനു സമര്‍പ്പിച്ചശേഷം അദ്ദേഹത്തിന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടുചെന്നു അവന്റെ മുമ്പാകെവെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
Malayalam 1992 MBSI
യോസേഫ് വീട്ടില്‍വന്നപ്പോള്‍ അവര്‍ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പാകെ വെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച വസ്തുക്കൾ അകത്തുകൊണ്ടുചെന്ന് അവന്റെ മുമ്പാകെവച്ച് അവനെ സാഷ്ടാംഗം നമസ്കരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോസേഫ് വീട്ടിൽ വന്നപ്പോള്‍ അവര്‍ കൈവശമുള്ള കാഴ്ച അകത്തു കൊണ്ടുചെന്ന് അവന്‍റെ മുമ്പാകെ വച്ച് അവനെ സാഷ്ടാംഗം നമസ്കരിച്ചു.
Malayalam Bible POC-ML 2013
ജോസഫ്‌ വീട്ടില്‍ വന്നപ്പോള്‍അവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന സമ്മാനം അവന്‍െറ യടുത്തു കൊണ്ടുചെന്നു. അവര്‍ അവനെ താണുവീണു വണങ്ങി. അവന്‍ അവരോട്‌ കുശലം ചോദിച്ചു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോസേഫ് വീട്ടിലെത്തിയപ്പോൾ, തങ്ങൾ വീടിനുള്ളിലേക്കു കൊണ്ടുവന്നിരുന്ന സമ്മാനങ്ങൾ അവർ അദ്ദേഹത്തിനു കാഴ്ചവെച്ചു; പിന്നെ അവർ അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു.