Genesis 43:32 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭൃത്യന്മാര്‍ അദ്ദേഹത്തിന് ഒരിടത്തും സഹോദരന്മാര്‍ക്കു മറ്റൊരിടത്തും കൂടെയുള്ള ഈജിപ്തുകാര്‍ക്കു വേറൊരിടത്തും ഭക്ഷണം വിളമ്പി; എബ്രായരോടുകൂടി ഭക്ഷണം കഴിക്കുന്നത് ഈജിപ്തുകാര്‍ക്ക് നിഷിദ്ധമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവന്നു പ്രത്യേകവും അവർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യർക്കു പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യർക്കു വെറുപ്പു ആകുന്നു.
Malayalam 1992 MBSI
അവര്‍ അവന്നു പ്രത്യേകവും അവര്‍ക്കും പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യര്‍ക്കും പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യര്‍ എബ്രായരോടു കൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യര്‍ക്കും വെറുപ്പു ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ യോസേഫിന് പ്രത്യേകവും സഹോദരന്മാർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന ഈജിപ്റ്റുകാർക്കു പ്രത്യേകവും കൊണ്ടുവന്നുവച്ചു; ഈജിപ്റ്റുകാർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അതു ഈജിപ്റ്റുകാർക്കു വെറുപ്പാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവനു പ്രത്യേകവും അവര്‍ക്കു പ്രത്യേകവും അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യര്‍ക്കു പ്രത്യേകവും കൊണ്ടുവന്നു വച്ചു; മിസ്രയീമ്യര്‍ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യര്‍ക്കു വെറുപ്പാകുന്നു.
Malayalam Bible POC-ML 2013
അവനും അവര്‍ക്കും അവന്‍െറ കൂടെയുള്ള ഈജിപ്‌തുകാര്‍ക്കും അവര്‍ വേറെവേറെയാണ്‌ വിളമ്പിയത്‌. കാരണം, ഈജിപ്‌തുകാര്‍ യഹൂദരുടെകൂടെ ഭക്‌ഷണം കഴിക്കാറില്ല. അത്‌ ഈജിപ്‌തുകാര്‍ക്കു നിഷിദ്‌ധമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അദ്ദേഹത്തിനും സഹോദരന്മാർക്കും അദ്ദേഹത്തോടൊപ്പം ആഹാരം കഴിക്കുന്ന ഈജിപ്റ്റുകാർക്കും പ്രത്യേകം പ്രത്യേകമായി ഭക്ഷണം വിളമ്പി: കാരണം ഈജിപ്റ്റുകാർ എബ്രായരോടുകൂടെ ആഹാരം കഴിക്കുകയില്ല, അവർക്ക് അതു വെറുപ്പാണ്.