Genesis 44:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദാ പറഞ്ഞു: “യജമാനനേ, ഞങ്ങള്‍ അങ്ങയോട് എന്തു പറയും; ഞങ്ങള്‍ എങ്ങനെ ബോധ്യപ്പെടുത്തും? എങ്ങനെ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കും? ഞങ്ങളുടെ അകൃത്യം ദൈവം കണ്ടെത്തി; ഞങ്ങള്‍ ഇതാ, ആരുടെ പക്കല്‍ വെള്ളിപ്പാത്രം കണ്ടെത്തിയോ അവനും ഞങ്ങളും അങ്ങയുടെ അടിമകളായിത്തീര്‍ന്നിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു യെഹൂദാ: യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നേ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന്നു അടിമകൾ; ഞങ്ങളും ആരുടെ കയ്യിൽ പാത്രം കണ്ടുവോ അവനും തന്നേ എന്നു പറഞ്ഞു.
Malayalam 1992 MBSI
അതിന്നു യെഹൂദായജമാനനോടു ഞങ്ങള്‍ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നേ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങള്‍ യജമാനന്നു അടിമകള്‍; ഞങ്ങളും ആരുടെ കയ്യില്‍ പാത്രം കണ്ടുവോ അവനും തന്നേ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനു യെഹൂദാ: “യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നെ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന് അടിമകൾ; ഞങ്ങളും ആരുടെ കൈയിൽ പാത്രം കണ്ടുവോ അവനും തന്നെ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു യെഹൂദാ: യജമാനനോടു ഞങ്ങള്‍ എന്തു പറയേണ്ടൂ? എന്തു ബോധിപ്പിക്കേണ്ടൂ? എങ്ങനെ ഞങ്ങളെത്തന്നെ നീതീകരിക്കേണ്ടൂ? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ, ഞങ്ങള്‍ യജമാനന് അടിമകള്‍; ഞങ്ങളും ആരുടെ കൈയിൽ പാത്രം കണ്ടുവോ അവനും തന്നെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
യൂദാ അവനോടു പറഞ്ഞു: ഞങ്ങള്‍ എന്താണ്‌യജമാനനോടു പറയുക? ഞങ്ങള്‍ നിരപരാധരാണെന്ന്‌ എങ്ങനെ തെളിയിക്കും? ദൈവം അങ്ങയുടെ ദാസരുടെ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു. ഇതാ, ഞങ്ങള്‍ അവിടുത്തെ അടിമകളാണ്‌ - ഞങ്ങളും കപ്പു കൈവശമുണ്ടായിരുന്നവനും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് യെഹൂദാ മറുപടി പറഞ്ഞത്, “യജമാനനോടു ഞങ്ങൾക്ക് എന്താണു പറയാൻ കഴിയുക? ഞങ്ങൾ എന്തുപറയും? ഞങ്ങളുടെ കുറ്റമില്ലായ്മ ഞങ്ങൾ എങ്ങനെയാണു തെളിയിക്കുക? അങ്ങയുടെ ദാസന്മാരുടെ കുറ്റം ദൈവം വെളിപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾ ഇപ്പോൾ യജമാനന്റെ അടിമകളാണ്. ഞങ്ങളും പാനപാത്രം ആരുടെ പക്കൽ കണ്ടെത്തിയോ അവനും.”