Genesis 44:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, ‘വാര്‍ധക്യത്തിലെത്തിയ പിതാവും ഒരു ഇളയ സഹോദരനും ഞങ്ങള്‍ക്കുണ്ട്. അവന്‍ പിതാവിന്‍റെ വാര്‍ധക്യകാലത്തു ജനിച്ചവനാണ്. അവന്‍റെ ഒരു സഹോദരന്‍ മരിച്ചുപോയി. അവന്‍റെ അമ്മയുടെ പുത്രന്മാരില്‍ അവന്‍ മാത്രമേ ഇപ്പോള്‍ ശേഷിച്ചിട്ടുള്ളൂ. അവന്‍ അപ്പന്‍റെ ഇഷ്ടപുത്രനുമാകുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു ഞങ്ങൾ യജമാനനോടു: ഞങ്ങൾക്കു വൃദ്ധനായോരു അപ്പനും അവന്നു വാർദ്ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ടു; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ടു അവൻ ഒരുത്തനെ ശേഷിപ്പുള്ളു; അവൻ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അതിന്നു ഞങ്ങള്‍ യജമാനനോടുഞങ്ങള്‍ക്കു വൃദ്ധനായോരു അപ്പനും അവന്നു വാര്‍ദ്ധക്യത്തില്‍ ജനിച്ച ഒരു മകനും ഉണ്ടു; അവന്റെ ജ്യേഷ്ഠന്‍ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ടു അവന്‍ ഒരുത്തനെ ശേഷിപ്പുള്ളു; അവന്‍ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനു ഞങ്ങൾ യജമാനനോട്: ‘ഞങ്ങൾക്കു വൃദ്ധനായ ഒരു അപ്പനും അവന് വാർദ്ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ട്; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ട് അവൻ ഒരുത്തനെ ശേഷിപ്പുള്ളു; അവൻ അപ്പന്റെ വത്സല പുത്രൻ ആകുന്നു എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു ഞങ്ങള്‍ യജമാനനോട്: ഞങ്ങള്‍ക്കു വൃദ്ധനായ ഒരു അപ്പനും അവനു വാര്‍ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ട്; അവന്‍റെ ജ്യേഷ്ഠന്‍ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ട് അവന്‍ ഒരുത്തനേ ശേഷിപ്പുള്ളൂ; അവന്‍ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍, ഞങ്ങള്‍യജമാനനോടു പറഞ്ഞു: ഞങ്ങള്‍ക്കു വൃദ്‌ധനായ പിതാവും പിതാവിന്‍െറ വാര്‍ധക്യത്തിലെ മകനായ ഒരു കൊച്ചു സഹോദരനുമുണ്ട്. അവന്‍െറ സഹോദരന്‍മരിച്ചു പോയി. അവന്‍െറ അമ്മയുടെ മക്കളില്‍ അവന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. പിതാവിന് അവന്‍ വളരെ പ്രിയപ്പെട്ടവനാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ഞങ്ങൾ, ‘ഞങ്ങൾക്കു വൃദ്ധനായ ഒരു പിതാവും അദ്ദേഹത്തിനു വാർധക്യത്തിൽ ജനിച്ച, ഒരു മകനും ഉണ്ട്. അവന്റെ സഹോദരൻ മരിച്ചുപോയി; അവന്റെ മാതാവിന്റെ പുത്രന്മാരിൽ അവശേഷിക്കുന്നവൻ അവൻമാത്രമാണ്. അവന്റെ പിതാവ് അവനെ സ്നേഹിക്കുന്നു’ എന്ന് ഉത്തരം പറഞ്ഞു.