Genesis 44:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘ഞങ്ങള്‍ക്കു പോകാന്‍ നിവൃത്തിയില്ല; ഇളയ സഹോദരന്‍ കൂടെവന്നാല്‍ ഞങ്ങള്‍ പോകാം; അവനെ കൂടാതെ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെല്ലാന്‍ സാധ്യമല്ല.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു ഞങ്ങൾ: ഞങ്ങൾ പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാൻ പാടില്ല എന്നു പറഞ്ഞു.
Malayalam 1992 MBSI
അതിന്നു ഞങ്ങള്‍ഞങ്ങള്‍ പൊയ്ക്കൂടാ; അനുജന്‍ കൂടെ ഉണ്ടെങ്കില്‍ ഞങ്ങള്‍ പോകാം; അനുജന്‍ ഇല്ലാതെ ഞങ്ങള്‍ക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാന് പാടില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനു ഞങ്ങൾ: ‘ഞങ്ങൾക്കു പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാണുവാൻ സാദ്ധ്യമല്ല’ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു ഞങ്ങള്‍: ഞങ്ങള്‍ക്കു പൊയ്ക്കൂടാ; അനുജന്‍ കൂടെയുണ്ടെങ്കിൽ ഞങ്ങള്‍ പോകാം; അനുജനില്ലാതെ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ മുഖം കാണ്മാന് പാടില്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഞങ്ങള്‍ക്കു പോകാന്‍ വയ്യാ; എന്നാല്‍, ഇളയ സഹോദരനെക്കൂടി അയയ്‌ക്കുന്നപക്‌ഷം ഞങ്ങള്‍പോകാം. ബാലന്‍ കൂടെയില്ലെങ്കില്‍ ഞങ്ങള്‍ക്ക് അവനെ കാണാന്‍ സാധിക്കയില്ല എന്നു ഞങ്ങള്‍ പിതാവിനോടു പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനു ഞങ്ങൾ, ‘ഞങ്ങൾക്കു പോകാൻ സാധ്യമല്ല, ഞങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ കൂടെയുണ്ടെങ്കിൽമാത്രമേ ഞങ്ങൾ പോകുകയുള്ളൂ. ഏറ്റവും ഇളയ അനുജൻ ഞങ്ങളോടൊപ്പം ഇല്ലാത്തപക്ഷം ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാണാൻ സാധിക്കുകയില്ല’ എന്നു പറഞ്ഞു.