Genesis 44:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്തിനു നിങ്ങള്‍ അദ്ദേഹത്തിന്‍റെ വെള്ളിപ്പാത്രം മോഷ്‍ടിച്ചു? എന്‍റെ യജമാനന്‍ പാനം ചെയ്യുന്നത് ഈ പാത്രത്തില്‍നിന്നല്ലേ? ഇതുപയോഗിച്ചല്ലേ അദ്ദേഹം ലക്ഷണം നോക്കുന്നത്? നിങ്ങള്‍ ചെയ്തത് തെറ്റായിപ്പോയി.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നതു? അതിനാലല്ലയോ ലക്ഷണം നോക്കുന്നതു? നിങ്ങൾ ഈ ചെയ്തതു ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു.
Malayalam 1992 MBSI
അതിലല്ലയോ എന്റെ യജമാനന്‍ കുടിക്കുന്നതു? നിങ്ങള്‍ ഈ ചെയ്തതു ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ എന്റെ യജമാനന്റെ വെള്ളിപാത്രം മോഷ്ടിച്ചത് എന്തിന്? അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? അതിനാലല്ലയോ ലക്ഷണം നോക്കുന്നത്? നിങ്ങൾ ഈ ചെയ്തത് ഒട്ടും നന്നല്ല’ എന്നു പറയുക” എന്നു കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിലല്ലയോ എന്റെ യജമാനന്‍ കുടിക്കുന്നത്? അതിനാലല്ലയോ ലക്ഷണം നോക്കുന്നത്? നിങ്ങള്‍ ഈ ചെയ്തത് ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
ഇതില്‍ നിന്നല്ലേ, എന്‍െറ യജമാനന്‍ പാനംചെയ്യുന്നത്? ഇതുപയോഗിച്ചല്ലേ, അദ്‌ദേഹം പ്രവചനംനടത്തുന്നത്? നിങ്ങള്‍ ചെയ്‌തതു തെറ്റായിപ്പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ പാനപാത്രത്തിൽനിന്നല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? ഇതല്ലയോ ദേവപ്രശ്നംവെക്കുന്നതിന് അദ്ദേഹം ഉപയോഗിക്കുന്നത്? നിങ്ങൾ ഈ ചെയ്തത് അധാർമികമായ ഒരു കാര്യമാണ്’ എന്നു പറയുക” എന്നു കൽപ്പിച്ചു.