Genesis 46:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തില്‍ വച്ചു യോസേഫിനു ജനിച്ച രണ്ടു പുത്രന്മാര്‍ ഉള്‍പ്പെടെ ഈജിപ്തിലേക്കു വന്ന യാക്കോബിന്‍റെ കുടുംബാംഗങ്ങള്‍ ആകെ എഴുപതു പേര്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോസേഫിന്നു മിസ്രയീമിൽവെച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; മിസ്രയീമിൽ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ.
Malayalam 1992 MBSI
എന്നാല്‍ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവന്‍ യെഹൂദയെ അവന്റെ അടുക്കല്‍ മുമ്പിട്ടു അയച്ചു; ഇങ്ങനെ അവര്‍ ഗോശെന്‍ ദേശത്തു എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോസേഫിനു ഈജിപ്റ്റിൽവച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; ഈജിപ്റ്റിൽ വന്നവരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോസേഫിനു മിസ്രയീമിൽവച്ചു ജനിച്ച പുത്രന്മാര്‍ രണ്ടു പേര്‍; മിസ്രയീമിൽ വന്നവരായ യാക്കോബിന്‍റെ കുടുംബം ആകെ എഴുപതു പേര്‍.
Malayalam Bible POC-ML 2013
ഈജിപ്‌തില്‍വച്ചു ജോസഫിനു രണ്ടു പുത്രന്‍മാര്‍ ജനിച്ചു. അങ്ങനെ ഈജിപ്‌തിലേക്കു വന്ന യാക്കോബിന്‍െറ കുടുംബക്കാര്‍ ആകെ എഴുപതു പേരാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോസേഫിന് ഈജിപ്റ്റിൽവെച്ചു ജനിച്ച രണ്ടു പുത്രന്മാർ ഉൾപ്പെടെ, ഈജിപ്റ്റിലേക്കു പോയ യാക്കോബിന്റെ കുടുംബാംഗങ്ങൾ ആകെക്കൂടി എഴുപതുപേരായിരുന്നു.