Genesis 46:29 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിതാവിനെ കാണുന്നതിനു യോസേഫ് രഥത്തില്‍ ഗോശെനിലേക്കു പോയി. തമ്മില്‍ കണ്ടപ്പോള്‍ യോസേഫ് പിതാവിന്‍റെ കഴുത്തില്‍ കെട്ടിപ്പിടിച്ചുകൊണ്ട് വളരെനേരം കരഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.
Malayalam 1992 MBSI
യിസ്രായെല്‍ യോസേഫിനോടുനീ ജീവനോടിരിക്കുന്നു എന്നു ഞാന്‍ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാന്‍ ഇപ്പോള്‍ തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോസേഫ് രഥം കെട്ടിച്ച് അപ്പനായ യിസ്രായേലിനെ എതിരേൽക്കുവാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോസേഫ് രഥം കെട്ടിച്ച് അപ്പനായ യിസ്രായേലിനെ എതിരേല്പാന്‍ ഗോശെനിലേക്കുപോയി, അവനെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.
Malayalam Bible POC-ML 2013
ജോസഫ് തന്‍െറ പിതാവായ ഇസ്രായേലിനെ എതിരേല്‍ക്കാന്‍ രഥമൊരുക്കി ഗോഷെ നിലെത്തി. അവന്‍ പിതാവിനെ കെട്ടിപ്പിടിച്ചു ദീര്‍ഘനേരം കരഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ഗോശെൻ പ്രദേശത്ത് എത്തിയപ്പോഴേക്കും യോസേഫ് തന്റെ രഥം തയ്യാറാക്കി, പിതാവായ ഇസ്രായേലിനെ എതിരേൽക്കാൻ ഗോശെനിൽ ചെന്നിരുന്നു. പിതാവിനെ കണ്ടപ്പോൾതന്നെ യോസേഫ് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.