Genesis 47:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കനാന്‍ദേശത്തും ഈജിപ്തിലുമുള്ള ആളുകളുടെ കൈയിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ യോസേഫിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “ഞങ്ങള്‍ക്കു ഭക്ഷണം തരിക. അങ്ങയുടെ മുമ്പില്‍വച്ചുതന്നെ ഞങ്ങള്‍ മരിക്കാന്‍ ഇടയാകരുത്. ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ തീര്‍ന്നുപോയി.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിസ്രയീംദേശത്തും കനാൻദേശത്തും പണം ഇല്ലാതെയായപ്പോൾ മിസ്രയീമ്യർ ഒക്കെയും യോസേഫിന്റെ അടുക്കൽ ചെന്നു: ഞങ്ങൾക്കു ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നതു എന്തിന്നു? പണം തീർന്നുപോയി എന്നു പറഞ്ഞു.
Malayalam 1992 MBSI
മിസ്രയീംദേശത്തും കനാന്‍ ദേശത്തും പണം ഇല്ലാതെയായപ്പോള്‍ മിസ്രയീമ്യര്‍ ഒക്കെയും യോസേഫിന്റെ അടുക്കല്‍ ചെന്നുഞങ്ങള്‍ക്കു ആഹാരം തരേണം; ഞങ്ങള്‍ നിന്റെ മുമ്പില്‍ കിടന്നു മരിക്കുന്നതു എന്തിന്നു? പണം തീര്‍ന്നുപോയി എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈജിപ്റ്റുദേശത്തും കനാൻദേശത്തും പണം ഇല്ലാതെയായപ്പോൾ ഈജിപ്റ്റുകാർ ഒക്കെയും യോസേഫിന്റെ അടുക്കൽ ചെന്ന്: “ഞങ്ങൾക്ക് ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നത് എന്തിന്? പണം തീർന്നുപോയി” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മിസ്രയീംദേശത്തും കനാന്‍ദേശത്തും പണം ഇല്ലാതായപ്പോള്‍ മിസ്രയീമ്യരൊക്കെയും യോസേഫിന്‍റെ അടുക്കൽ ചെന്ന്: ഞങ്ങള്‍ക്ക് ആഹാരം തരേണം; ഞങ്ങള്‍ നിന്‍റെ മുമ്പിൽ കിടന്നു മരിക്കുന്നത് എന്തിന്? പണം തീര്‍ന്നുപോയി എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഈജിപ്‌തിലും കാനാനിലുമുള്ള പണമൊക്കെയും തീര്‍ന്നപ്പോള്‍ ഈജിപ്‌തുകാര്‍ ജോസഫിന്‍െറ യടുത്തു വന്നു പറഞ്ഞു: ഞങ്ങള്‍ക്ക്‌ ആഹാരം തരുക. അങ്ങയുടെ മുന്‍പില്‍ക്കിടന്നു ഞങ്ങള്‍ മരിക്കാന്‍ ഇടയാക്കരുത്‌. ഞങ്ങളുടെ പണമെല്ലാം തീര്‍ന്നുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈജിപ്റ്റിലും കനാനിലും ഉള്ള ജനങ്ങളുടെ പണം തീർന്നപ്പോൾ ഈജിപ്റ്റിലുള്ളവർ എല്ലാംകൂടി യോസേഫിന്റെ അടുക്കൽവന്ന്, “ഞങ്ങൾക്കു ഭക്ഷണം തരണം, അങ്ങയുടെ കണ്മുമ്പിൽവെച്ചു ഞങ്ങൾ മരിക്കുന്നതെന്തിന്? ഞങ്ങളുടെ പണം തീർന്നുപോയിരിക്കുന്നു” എന്നു പറഞ്ഞു.