Genesis 47:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരോഹിതന്മാരുടെ നിലം മാത്രം യോസേഫ് വിലയ്‍ക്കു വാങ്ങിയില്ല; ഫറവോ പുരോഹിതന്മാരുടെ ഉപജീവനത്തിനായി അവര്‍ക്കു നിശ്ചിത വിഹിതം നല്‌കിയിരുന്നതിനാല്‍ നിലം അവര്‍ക്കു വില്‍ക്കേണ്ടിവന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ അവകാശം കല്പിച്ചിരുന്നു; ഫറവോൻ അവർക്കു കൊടുത്ത അവകാശം കൊണ്ടു അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല.
Malayalam 1992 MBSI
പുരോഹിതന്മാരുടെ നിലം മാത്രം അവന്‍ വാങ്ങിയില്ല; പുരോഹിതന്മാര്‍ക്കും ഫറവോന്‍ അവകാശം കല്പിച്ചിരുന്നു; ഫറവോന്‍ അവര്‍ക്കും കൊടുത്ത അവകാശം കൊണ്ടു അവര്‍ ഉപജീവനം കഴിച്ചതിനാല്‍ അവര്‍ തങ്ങളുടെ നിലം വിറ്റില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ടായിരുന്നു; ഫറവോൻ അവർക്കു കൊടുത്ത വിഹിതംകൊണ്ട് അവർ ഉപജീവനം കഴിച്ചതിനാൽ അവർ അവരുടെ നിലം വിറ്റില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരോഹിതന്മാരുടെ നിലം മാത്രം അവന്‍ വാങ്ങിയില്ല; പുരോഹിതന്മാര്‍ക്കു ഫറവോന്‍ അവകാശം കല്പിച്ചിരുന്നു; ഫറവോന്‍ അവര്‍ക്കു കൊടുത്ത അവകാശംകൊണ്ട് അവര്‍ ഉപജീവനം കഴിച്ചതിനാൽ അവര്‍ തങ്ങളുടെ നിലം വിറ്റില്ല.
Malayalam Bible POC-ML 2013
പുരോഹിതന്മാരുടെ നിലം മാത്രം അവന്‍ വാങ്ങിയില്ല. പുരോഹിതന്‍മാര്‍ക്ക് ഉപജീവനത്തിനായി ഫറവോ ഒരു വിഹിതം നിശ്‌ചയിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍, അവര്‍ തങ്ങളുടെ നിലം വിറ്റില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ പുരോഹിതന്മാർക്കു ഫറവോന്റെ പക്കൽനിന്ന് ക്രമമായി ഓഹരി ലഭിച്ചിരുന്നതുകൊണ്ടും ഫറവോൻ കൊടുത്ത ഓഹരിയിൽനിന്ന് അവർക്കു വേണ്ടുന്നത്ര ആഹാരം ഉണ്ടായിരുന്നതുകൊണ്ടും യോസേഫ് അവരുടെ ഭൂമി വിലയ്ക്കു വാങ്ങിയില്ല. അക്കാരണത്താലാണ് അവർ തങ്ങളുടെ ഭൂമി വിൽക്കാതിരുന്നത്.