Genesis 48:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രായാധിക്യത്താല്‍ കണ്ണു മങ്ങിയിരുന്നതുകൊണ്ട് അവരെ കാണാന്‍ യാക്കോബിനു കഴിഞ്ഞില്ല; യോസേഫ് അവരെ പിതാവിന്‍റെ അടുത്തു കൊണ്ടുചെന്നപ്പോള്‍ അദ്ദേഹം അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യിസ്രായേലിന്റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാൻ വഹിയാതിരുന്നു; അവരെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവരെ ചുംബിച്ചു ആലിംഗനം ചെയ്തു.
Malayalam 1992 MBSI
എന്നാല്‍ യിസ്രായേലിന്റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാന് വഹിയാതിരുന്നു; അവരെ അടുക്കല്‍ കൊണ്ടുചെന്നപ്പോള്‍ അവന്‍ അവരെ ചുംബിച്ചു ആലിംഗനം ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യിസ്രായേലിന്റെ കണ്ണു വാർദ്ധക്യത്താൽ മങ്ങി കാണുവാൻ കഴിയാതിരുന്നു; അവരെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവരെ ചുംബിച്ച് ആലിംഗനം ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യിസ്രായേലിന്റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാന് വഹിയാതിരുന്നു; അവരെ അടുക്കൽ കൊണ്ടു ചെന്നപ്പോള്‍ അവന്‍ അവരെ ചുംബിച്ച് ആലിംഗനം ചെയ്തു.
Malayalam Bible POC-ML 2013
ഇസ്രായേലിനു പ്രായം കൊണ്ടു കണ്ണുകള്‍ മങ്ങി, കാഴ്‌ച നഷ്‌ടപ്പെട്ടിരുന്നു. ജോസഫ് അവരെ അവന്‍െറ അടുത്തു കൊണ്ടുചെന്നു. അവന്‍ അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വാർധക്യംനിമിത്തം ഇസ്രായേലിന്റെ കാഴ്ച ക്ഷയിച്ചുകൊണ്ടിരുന്നു; അദ്ദേഹത്തിനു കാഴ്ച തീരെയില്ലാതായി. അതുകൊണ്ട് യോസേഫ് തന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ തൊട്ടടുത്തു കൊണ്ടുവന്നു; അദ്ദേഹത്തിന്റെ പിതാവ് അവരെ ചുംബിക്കുകയും ആലിംഗനംചെയ്യുകയും ചെയ്തു.